ഡ്യൂട്ടി കഴിഞ്ഞ് മടങ്ങിയ പൊലീസുകാരനെ പിക്കപ്പ് വാൻ ഇടിച്ച് തെറിപ്പിച്ചു

അതിരമ്പുഴ സ്വദേശി നിതിനെയാണ് വാഹനം ഇടിച്ച് തെറിപ്പിച്ചത്

കൊച്ചി: ഡ്യൂട്ടി കഴിഞ്ഞ് മടങ്ങിയ പൊലീസുകാരനെ പിക്കപ്പ് വാൻ ഇടിച്ച് തെറിപ്പിച്ചു. മലയാറ്റൂരില്‍ ഇന്നലെ രാത്രിയിലാണ് സംഭവം. അതിരമ്പുഴ സ്വദേശി നിതിനെയാണ് വാഹനം ഇടിച്ച് തെറിപ്പിച്ചത്. അപകടത്തിൽ ​ഗുരുതരമായി പരിക്കേറ്റ നിതിൻ ചികിത്സയിലാണ്. ഇടിച്ച ശേഷം വാഹനം നിർത്താതെ പോയി എന്നാണ് വിവരം. വാഹനം തിരിച്ചറിഞ്ഞതായി കാലടി എസ്എച്ച്ഒ പറഞ്ഞു. നിതിനെ പിക്കപ്പ് വാൻ ഇടിച്ച് തെറിപ്പിക്കുന്ന ദൃശ്യങ്ങൾ റിപ്പോർട്ടറിന് ലഭിച്ചു.

Content Highlights: Policeman Who was Returning from Duty was hit by a Pickup Van

To advertise here,contact us