കൃഷിയിടത്തില്‍ ഇറങ്ങിയ കാട്ടാനകളെ തുരത്തിയോടിക്കുന്നതിനിടയില്‍ കര്‍ഷകന്‍ കുഴഞ്ഞുവീണ് മരിച്ചു

ഉടന്‍ തന്നെ ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല

കൊച്ചി: കോതമംഗലത്ത് കര്‍ഷകന്‍ കുഴഞ്ഞുവീണ് മരിച്ചു. കോതമംഗലം പിണവൂര്‍കുടി സ്വദേശി പ്രകാശ് ആണ് മരിച്ചത്. കൃഷിയിടത്തില്‍ ഇറങ്ങിയ കാട്ടാനകളെ തുരത്തിയോടിക്കുന്നതിന് ഇടയിലാണ് കുഴഞ്ഞുവീണ് മരിച്ചത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. കുഴഞ്ഞുവീണ ഉടന്‍ തന്നെ ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Content Highlights: Farmer collapses and dies while chasing away wild elephants that had entered his farm

To advertise here,contact us