'കാലിൽ കാർ തട്ടി, പിന്നാലെ മർദ്ദനവും, അസഭ്യ വർഷവും'; ഹോം ഗാർഡിനെതിരെ പരാതിയുമായി കെ എസ് യു ജില്ലാ സെക്രട്ടറി

വെഞ്ഞാറമൂട്ടിൽ വച്ച് ഹോംഗാർഡ് തന്നെ മുഖത്തടിക്കുകയും അസഭ്യം പറയുകയും ചെയ്തുവെന്നാണ് പരാതി

തിരുവനന്തപുരം: കെഎസ്‌യു പത്തനംതിട്ട ജില്ലാ സെക്രട്ടറിയെ ഹോം ഗാർഡ് മർദ്ദിച്ചതായി പരാതി. പത്തനംതിട്ട വാര്യാപുരം സ്വദേശി ടിജോ തോമസിനെ ഹോം ഗാർഡ് മുഖത്തടിച്ചതായാണ് പരാതി. വെഞ്ഞാറമൂട്ടിൽ വച്ച് ഹോംഗാർഡ് തന്നെ മുഖത്തടിക്കുകയും അസഭ്യം പറയുകയും ചെയ്തുവെന്ന് പരാതികാരൻ പറഞ്ഞു. റോഡിൽ ഡ്യൂട്ടിയിൽ നിന്നിരുന്ന ഹോം ഗാർഡിൻ്റെ കാലിൽ കാർ തട്ടിയതിനേത്തുടർന്ന് വാക്ക് തർക്കം ഉണ്ടായതാണ് കാരണമെന്നും പരാതിയിൽ പറയുന്നു.

Content Highlights- KSU District Secretary files complaint against Home Guard after being hit by car, beaten and verbally abused

To advertise here,contact us