പാലക്കാട് : പാലക്കാട് കല്ലടിക്കോട് മൂന്നേക്കർ ഭാഗത്ത് കുളത്തിൽ വീണ മൂന്ന് കുട്ടികൾക്ക് ദാരുണാന്ത്യം. മരിച്ച രണ്ട് പേർ സഹോദരങ്ങളാണ്. രണ്ട് ആൺകുട്ടികളും ഒരു പെൺകുട്ടിയുമാണ് മരിച്ചത്.
പത്ത് വയസ്സുകാരി രാധിക, അഞ്ച് വയസ്സുകാരൻ പ്രതീപ്, നാല് വയസ്സുകാരൻ പ്രതീഷ് എന്നിവർക്കാണ് ദാരുണാന്ത്യം സംഭവിച്ചത്. തുടിക്കോട് സ്വദേശി തമ്പിയുടെ മകളാണ് മരിച്ച രാധിക.
തുടിക്കോട് സ്വദേശി പ്രകാശിന്റെ മക്കളാണ് പ്രതീപും പ്രതീഷും. കുട്ടികൾ കുളത്തിൽ വീണയുടനെ സമീപവാസികൾ ഓടിയെത്തി രക്ഷപ്പെടുത്തിയെങ്കിലും മൂന്ന് പേരുടെയും ജീവൻ നഷ്ടമാവുകയായിരുന്നു.
content highlights : Three children die after falling into a pond in Palakkad; two of the deceased are brothers