ആദിത്യ താക്കറെയുടെ വിശ്വസ്തന് ഷിന്ഡെ പക്ഷത്തേക്ക്; അതൃപ്തി പരസ്യമാക്കി ട്വീറ്റ്

ശിവസേന യുവജന വിഭാഗം 'യുവസേന'യുടെ സജീവ പ്രവര്ത്തകനായിരുന്നു രാഹുല് കനാല്

മുംബൈ: ശിവസേന നേതാവ് ആദിത്യ താക്കറെയുടെ വിശ്വസ്തന് രാഹുല് കനാല് ശിവസേന ഷിന്ഡെ പക്ഷത്തേക്ക്. കനാല് ഞായറാഴ്ച്ച ഷിന്ഡെ പാളയത്തില് ചേരും. ബ്രിഹന്മുംബൈ മുനിസിപ്പല് കോര്പ്പറേഷന് ഭരണ സമിതിക്കെതിരെ അഴിമതി ആരോപണം ഉന്നയിച്ച് ആദിത്യതാക്കറെ നയിക്കുന്ന മാര്ച്ച് ഞായറാഴ്ച്ച നടക്കാനിരിക്കെയാണ് കനാല് എതിര് ചേരിയിലേക്ക് നീങ്ങുന്നത്.

ശിവസേന യുവജന വിഭാഗം 'യുവസേന'യുടെ സജീവ പ്രവര്ത്തകനായിരുന്നു രാഹുല് കനാല്. സംഘടനയുടെ പ്രവര്ത്തനത്തില് അതൃപ്തി അറിയിച്ച് കുനാല് ഇതിനകം കോര്കമ്മിറ്റിയില് നിന്നും രാജിവെച്ചിരുന്നു. കഴിഞ്ഞ ദിവസം രാഹുല് കനാല് പങ്കുവെച്ച ട്വീറ്റും പാര്ട്ടി കേന്ദ്രങ്ങളില് ചര്ച്ചയായി.

ബാന്ദ്രവെസ്റ്റില് നിന്നും യുവസേന പ്രവര്ത്തകരെ പുറത്താക്കിയ നടപടിക്കെതിരായിരുന്നു ട്വീറ്റ്. ആരാണ് ഇത്തരമൊരു നടപടി സ്വീകരിച്ചതെന്നും സംഘടനക്ക് വേണ്ടി രാപ്പകല് പ്രവര്ത്തിച്ചവരെ പുറത്തിയത് ശരിയല്ലെന്നുമായിരുന്നു രാഹുലിന്റെ ട്വീറ്റ്. 2017 ല് ബിഎംപി വിദ്യാഭ്യാസ കമ്മിറ്റി അംഗം കൂടിയായിരുന്നു രാഹുല് കനാല്.

To advertise here,contact us