വിറ്റത് 70 പെട്ടി തക്കാളി; കര്ഷകനെ ശ്വാസംമുട്ടിച്ച് കൊന്ന് അക്രമിസംഘം

മോഷണം ലക്ഷ്യമിട്ടാണ് അജ്ഞാതര് കര്ഷകനെ കൊലപ്പെടുത്തിയതെന്നാണ് പൊലീസിന്റെ നിഗമനം.

അമരാവതി: ആന്ധ്രാപ്രദേശിൽ തക്കാളി കർഷകനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി. അന്നമയ്യ ജില്ലയിലെ മദനപ്പള്ളി സ്വദേശി നരേം രാജശേഖര് റെഡ്ഡി(62)യെയാണ് അജ്ഞാതര് കൊലപ്പെടുത്തിയത്. ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം. മോഷണം ലക്ഷ്യമിട്ടാണ് അജ്ഞാതര് കര്ഷകനെ കൊലപ്പെടുത്തിയതെന്നാണ് പൊലീസിന്റെ നിഗമനം.

ഗ്രാമത്തിൽ പാൽ നൽകാൻ പോയ സമയത്താണ് സംഭവം നടന്നത്. അജ്ഞാതർ ഇയാളെ തടഞ്ഞുനിർത്തി മരത്തിൽ കെട്ടിയിട്ട് കഴുത്തില് തുണി മുറുക്കി കൊലപ്പെടുത്തുകയായിരുന്നുവെന്ന് റൂറൽ സർക്കിൾ ഇൻസ്പെക്ടർ സത്യനാരായണ പറഞ്ഞു. അടുത്തിടെ തക്കാളി വിളപ്പെടുപ്പ് നടത്തിയ രാജശേഖര് റെഡ്ഡിയുടെ പക്കല് കൂടുതല് പണമുണ്ടെന്ന് കരുതിയാകാം അക്രമിസംഘം എത്തിയതെന്നാണ് പൊലീസ് കരുതുന്നത്. ചൊവ്വാഴ്ചയും രാജശേഖര് റെഡ്ഡി 70 പെട്ടി തക്കാളി വിറ്റിരുന്നു. പ്രതികൾക്കായി അന്വേഷണം തുടങ്ങി.

To advertise here,contact us