'ഗദ്ദറിന്റെ പാരമ്പര്യം എല്ലാവര്ക്കും പ്രചോദനമാവട്ടെ'; അനുശോചിച്ച് രാഹുല് ഗാന്ധി

കമ്മ്യൂണിസ്റ്റ് പാര്ട്ടി ഓഫ് ഇന്ത്യ (മാര്ക്സിസ്റ്റ്-ലെനിനിസ്റ്റ്) അംഗമായിരുന്ന ഗദ്ദര് സാംസ്കാരിക സംഘടനയായ ജന നാട്യ മണ്ഡലിയുടെ സ്ഥാപകനാണ്.

ന്യൂസ്: വിപ്ലവഗായകനും ആക്റ്റിവിസ്റ്റുമായിരുന്ന ഗദ്ദറിന്റെ നിര്യാണത്തില് അനുശോചിച്ച് രാഹുല് ഗാന്ധി. അദ്ദേഹത്തിന്റെ വേര്പാടില് ദു:ഖിക്കുന്നതായി രാഹുല് ഗാന്ധി ട്വീറ്റ് ചെയ്തു.

തെലങ്കാനയിലെ ജനങ്ങളോടുള്ള സ്നേഹമാണ് പാര്ശ്വവല്ക്കരിക്കേണ്ടവര്ക്ക് വേണ്ടി അക്ഷീണം പോരാടാന് അദ്ദേഹത്തെ പ്രേരിപ്പിച്ചത്. ഗദ്ദറിന്റെ പാരമ്പര്യം നമുക്കേവര്ക്കും പ്രചോദനമാവട്ടെ എന്നും രാഹുല് കുറിച്ചു.

Saddened to hear about the demise of Shri Gummadi Vittal Rao, Telangana’s iconic poet, balladeer and fiery activist.His love for the people of Telangana drove him to fight tirelessly for the marginalised. May his legacy continue to inspire us all. pic.twitter.com/IlHcV6pObs

ഹൈദരാബാദിലെ അപ്പോളോ ആശുപത്രില് ചികിത്സയിലിരിക്കെയായിരുന്നു ഗദ്ദറിന്റെ അന്ത്യം. ഗുമ്മടി വിത്തല് റാവു എന്നാണ് ഗദ്ദറിന്റെ യഥാര്ത്ഥ പേര്.

കമ്മ്യൂണിസ്റ്റ് പാര്ട്ടി ഓഫ് ഇന്ത്യ (മാര്ക്സിസ്റ്റ്-ലെനിനിസ്റ്റ്) അംഗമായിരുന്ന ഗദ്ദര് സാംസ്കാരിക സംഘടനയായ ജന നാട്യ മണ്ഡലിയുടെ സ്ഥാപകനാണ്. 1997ല് ഗദ്ദറിന് അഞ്ജാതരുടെ വെടിയേറ്റിരുന്നു. 2010 വരെ നക്സലൈറ്റ് പ്രസ്ഥാനത്തിന്റെ ഭാഗമായിരുന്നു ഗദ്ദര്. 2017 ല് മാവോയിസ്റ്റ് ബന്ധം പൂര്ണമായും വിച്ഛേദിച്ച ഗദ്ദര് തെലങ്കാനയുടെ രൂപീകരണത്തിനായി ശക്തമായി വാദിച്ച വ്യക്തിയാണ്. ഗദ്ദര് പ്രജ പാര്ട്ടി എന്ന പേരില് പുതിയ പാര്ട്ടി രൂപീകരിക്കുമെന്നു കഴിഞ്ഞമാസം അദ്ദേഹം പ്രഖ്യാപിച്ചിരുന്നു.

To advertise here,contact us