നാനൂറ് രൂപയെച്ചൊല്ലി തർക്കം; പട്നയിൽ വെടിവയ്പ്പിൽ മൂന്ന് മരണം

പ്രദേശത്ത് പൊലീസ് സുരക്ഷ കർശനമാക്കി

പാട്ന: ബിഹാറിലെ പട്നയിൽ രണ്ട് വിഭാഗങ്ങൾ തമ്മിൽ സംഘർഷത്തെത്തുടർന്നുണ്ടായ വെടിവയ്പ്പിൽ മൂന്ന് മരണം. ഒരാൾക്ക് പരിക്കേറ്റു. തുടർന്ന് പ്രദേശത്ത് പൊലീസ് സുരക്ഷ കർശനമാക്കി. ജയ് സിംഗ് (50), ശൈലേഷ് കുമാർ (35), പ്രദീപ് കുമാർ (30) എന്നിവരാണ് കൊല്ലപ്പെട്ടത്. മിന്റൂസ് (22) എന്ന യുവാവാണ് പരിക്കേറ്റ് ചികിത്സയിലുള്ളത്. 400 രൂപയെച്ചൊല്ലിയുള്ള തർക്കമാണ് ആക്രമണത്തിൽ കലാശിച്ചതെന്ന് പറയപ്പെടുന്നു.

സുരഗ ഗ്രാമത്തിലാണ് ഏറ്റുമുട്ടൽ നടന്നതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. വ്യക്തിപരമായ തർക്കമാണ് സംഘർഷത്തിൽ കലാശിച്ചതെന്നാണ് വിവരം. സംഭവ സ്ഥലത്ത് പൊലീസ് സേന ക്യാമ്പ് ചെയ്തിട്ടുണ്ടെന്നും സ്ഥിതി ഇപ്പോൾ സാധാരണ നിലയിലാണെന്നും ഫതുഹ ഡിഎസ്പി സിയ റാം യാദവ് പറഞ്ഞു.

To advertise here,contact us