'ജാതി സെൻസസിനെ ബിജെപി എതിർക്കില്ല'; ഛത്തീസ്ഗഡിൽ തിരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ അമിത് ഷാ

ജാതിസെൻസസ് നടത്തണമെന്ന് ഇൻഡ്യ മുന്നണി നിരന്തരം ആവശ്യപ്പെടുന്നതിനിടെയാണ് ബിജെപിയും ജാതിസെൻസസിന് അനുകൂലമാണെന്ന് നിലപാട് അമിത് ഷാ വ്യക്തമാക്കിയിരിക്കുന്നത്.

റായ്പൂർ: ജാതി സെൻസസിനെ എതിർക്കില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കൃത്യമായ ആലോചനയ്ക്കു ശേഷം തീരുമാനമെടുക്കുമെന്നും അദ്ദേഹം ഛത്തീസ്ഗഡിൽ തിരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ പറഞ്ഞു. ജാതിസെൻസസ് നടത്തണമെന്ന് ഇൻഡ്യ മുന്നണി നിരന്തരം ആവശ്യപ്പെടുന്നതിനിടെയാണ് ബിജെപിയും ജാതിസെൻസസിന് അനുകൂലമാണെന്ന് നിലപാട് അമിത് ഷാ വ്യക്തമാക്കിയിരിക്കുന്നത്.

ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ പ്രീ പെയ്ഡ് മുഖ്യമന്ത്രിയാണെന്നും അമിത് ഷാ പരിഹസിച്ചു. ഭൂപേഷ് ബാഗേൽ കോൺഗ്രസിന്റെ 'പ്രീ പെയ്ഡ്' മുഖ്യമന്ത്രി ആണ്. അദ്ദേഹത്തിന്റെ ടോക് ടൈം വാലിഡിറ്റി അവസാനിച്ചു എന്നും അമിത് ഷാ പറഞ്ഞു.

തെലങ്കാനയിൽ കോൺഗ്രസ് - സിപിഐഎം സഖ്യമില്ല; 17 സീറ്റുകളിൽ സിപിഐഎം ഒറ്റയ്ക്ക് മത്സരിക്കും

ഭൂപേഷ് ബാഗേൽ ഛത്തീസ്ഗഡിനെ കോൺഗ്രസിന്റെ എടിഎം ആക്കിയെന്നും അമിത് ഷാ ആരോപിച്ചു. 'ഭൂപേഷ് ബാഗേൽ ജനങ്ങളെ കൊള്ളയടിക്കുകയാണ്. ബാഗേൽ വീണ്ടും മുഖ്യമന്ത്രിയായാൽ ആയിരക്കണക്കിന് കോടികൾ ഖജനാവിൽ നിന്ന് പ്രീ പെയ്ഡ് കാർഡ് ഉപയോഗിച്ച് പിൻവലിക്കും'. അഴിമതി ആരോപണങ്ങളുന്നയിച്ച് അമിത് ഷാ പറഞ്ഞു.

നവംബർ ഏഴിനാണ് ഛത്തീസ്ഗഡിൽ ആദ്യഘട്ട വോട്ടെടുപ്പ്. 'ഒരു എംഎൽഎയെയോ മന്ത്രിയെയോ തിരഞ്ഞെടുക്കാനാവരുത് നിങ്ങൾ വോട്ടു ചെയ്യുന്നത്. നിങ്ങളുടെ വോട്ടാണ് ഛത്തീസ്ഗഡിന്റെ ഭാവി രൂപപ്പെടുത്തുക, അതോർമ്മ വേണം'. അമിത് ഷാ കൂട്ടിച്ചേർത്തു.

To advertise here,contact us