മത്സരത്തില് നിന്ന് പിന്മാറി ബിഎസ്പി സ്ഥാനാര്ത്ഥി സച്ചിന് പൈലറ്റിനോടൊപ്പം

മണ്ഡലത്തിലെ ദളിത് സമുദായങ്ങള്ക്കിടയില് സ്വാധീനമുള്ള നേതാവാണ് ഭൈരവ.

ജയ്പൂര്: രാജസ്ഥാന് നിയമസഭ തിരഞ്ഞെടുപ്പില് ടോങ്ക് നിയോജക മണ്ഡലത്തില് നിന്ന് മത്സരിക്കുന്ന മുന് ഉപമുഖ്യമന്ത്രിയും കോണ്ഗ്രസ് നേതാവുമായ സച്ചിന് പൈലറ്റിന് സന്തോഷം പകരുന്ന ഒരു നീക്കം നടന്നിരിക്കുകയാണ്. മണ്ഡലത്തിലെ ബിഎസ്പി സ്ഥാനാര്ത്ഥിയായിരുന്ന അശോക് ഭൈരവ മത്സരത്തില് നിന്ന് പിന്മാറി സച്ചിന് പൈലറ്റിന് പിന്തുണ പ്രഖ്യാപിച്ചെത്തിയതാണ് സന്തോഷത്തിന് കാരണം.

മണ്ഡലത്തിലെ പ്രാദേശിക നേതാക്കളുടെ സാന്നിദ്ധ്യത്തിലാണ് ഭൈരവ താന് മത്സരത്തില് നിന്ന് പിന്മാറണമെന്ന് പ്രഖ്യാപിച്ചത്. ഇനി താന് സച്ചിന് വേണ്ടി പ്രചരണത്തിനിറങ്ങുമെന്നും പറഞ്ഞു.

മുന് കോണ്ഗ്രസുകാരനായ ഭൈരവ ജില്ലയിലെ ഭീം സേന അദ്ധ്യക്ഷന് കൂടിയാണ്. മണ്ഡലത്തിലെ ദളിത് സമുദായങ്ങള്ക്കിടയില് സ്വാധീനമുള്ള നേതാവാണ് ഭൈരവ.

സച്ചിനെ കൂടാതെ ആറ് സ്ഥാനാര്ത്ഥികളാണ് മണ്ഡലത്തില് മത്സരരംഗത്തുള്ളത്. ബിജെപിയുടെ മേഹ്ത, എഎസ്പിയുടെ മുഹമ്മദ് ഷൊഹൈബ് ഖാന്, പിപ്പീള്സ് ഗ്രീന് പാര്ട്ടിയുടെ ഗണേഷ്, എസ്ഡിപിഐ സ്ഥാനാര്ത്ഥി അബ്ദുള് ലത്തീഫ്, സ്വതന്ത്രരരായ സീതാറാം, ജഗ്ദീഷ് പ്രസാദ് വെര്മ എന്നിവരാണ് മറ്റു സ്ഥാനാര്ത്ഥികള്.

To advertise here,contact us