നല്ല ഭരണത്തിനും വികസനത്തിനും ഒപ്പമാണ് ജനങ്ങള്, ബിജെപിക്ക് നൽകിയ പിന്തുണയ്ക്ക് നന്ദി: പ്രധാനമന്ത്രി

ബിജെപിക്ക് ജനങ്ങള് നൽകിയ പിന്തുണയ്ക്ക് നരേന്ദ്രമോദി നന്ദി അറിയിച്ചു

ഡല്ഹി: നല്ല ഭരണത്തിന്റെ രാഷ്ട്രീയത്തിനും വികസനത്തിനും ഒപ്പമാണ് ജനങ്ങളെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജസ്ഥാനിലും മധ്യപ്രദേശിലും ഛത്തീസ്ഗഢിലും ബിജെപി ഭരണം ഉറപ്പിച്ചതിനെ തുടര്ന്നായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം. ബിജെപിക്ക് ജനങ്ങള് നൽകിയ പിന്തുണയ്ക്ക് നരേന്ദ്രമോദി നന്ദി അറിയിച്ചു.

ബിജെപിക്കുള്ള പിന്തുണ ഓരോ വർഷവും കൂടുകയാണ്. വരും വർഷങ്ങളിലും ഇത് തുടരും. തെലങ്കാനയുമായി ബിജെപിക്കുള്ള ബന്ധം ആർക്കും തകർക്കാനാകില്ല. തെലങ്കാനയില് ജനങ്ങളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്നത് തുടരുമെന്നും പ്രധാനമന്ത്രി പറഞ്ഞു. വിജയത്തിനായി പ്രവർത്തിച്ച ബിജെപി പ്രവർത്തകർക്ക് പ്രധാനമന്ത്രി നന്ദി അറിയിച്ചു. വൈകിട്ട് ഡൽഹിയിലെ ബിജെപി ആസ്ഥാനത്ത് നടക്കുന്ന വിജയാഘോഷങ്ങളില് പ്രധാനമന്ത്രി പങ്കെടുക്കും.

രാജസ്ഥാനില് ആകെ 199 സീറ്റില് 115 സീറ്റില് ബിജെപി ലീഡ് ചെയ്യുമ്പോള് 69 സീറ്റിലാണ് കോണ്ഗ്രസ് ലീഡ് ചെയ്യുന്നത്. മധ്യപ്രദേശില് ആകെ 230 സീറ്റുകളില് 164 സീറ്റുകളിലും ബിജെപി ആണ് മുന്നിട്ട് നില്ക്കുന്നത്. കോണ്ഗ്രസിന് 65 സീറ്റുകളിലാണ് ലീഡ് നേടാന് കഴിഞ്ഞത്. ഛത്തീസ്ഗഢില് ആകെയുള്ള 90 സീറ്റുകളില് 56 ല് ബിജെപിയും 34 ല് കോണ്ഗ്രസും ലീഡ് ചെയ്യുന്നു.

തെലങ്കാനയില് മാത്രമാണ് കോണ്ഗ്രസിന് ആശ്വാസം. ആകെയുള്ള 119 സീറ്റുകളില് 63 സീറ്റില് കോണ്ഗ്രസും 40 സീറ്റില് ബിആര്എസും 9 സീറ്റില് ബിജെപിയുമാണ് മുന്നിട്ട് നില്ക്കുന്നത്.

To advertise here,contact us