ഭോപ്പാൽ: മധ്യപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില് ബിജെപി ലീഡ് നേടുകയാണ്. ഈ വേളയിൽ പാർട്ടി പൂർണ ഭൂരിപക്ഷത്തോടെ സംസ്ഥാനത്ത് അധികാരം നിലനിർത്തുമെന്ന് ബിജെപിയുടെ ശിവരാജ് സിംഗ് ചൗഹാൻ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സമർത്ഥമായ നേതൃത്വത്താലും ജനങ്ങളുടെ അനുഗ്രഹത്താലും ബിജെപി പൂർണ്ണ ഭൂരിപക്ഷത്തോടെ വീണ്ടും സർക്കാർ രൂപീകരിക്കുമെന്ന് ഉറപ്പുണ്ട് എന്ന് ശിവരാജ് സിംഗ് ചൗഹാൻ സമൂഹ മാധ്യമങ്ങളിൽ കുറിച്ചു.
'भारत माता की जय, जनता जनार्दन की जय'आज मध्यप्रदेश विधानसभा चुनाव के नतीजे आ रहे हैं और मुझे विश्वास है कि जनता के आशीर्वाद व आदरणीय प्रधानमंत्री श्री @narendramodi जी के कुशल नेतृत्व में भारतीय जनता पार्टी पूर्ण बहुमत के साथ फिर सरकार बनाने जा रही है।भाजपा के सभी…
അതിനിടെ, കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യയും ശിവരാജ് സിംഗ് ചൗഹാന്റെ വസതിയിലെത്തി. ജനങ്ങളുടെ വിശ്വാസം ബിജെപിക്കൊപ്പമാണെന്ന് തനിക്ക് വിശ്വാസമുണ്ടെന്ന് ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞു. പൂർണ്ണ ഫലം വരുന്നത് വരെ തങ്ങൾ കാത്തിരിക്കുമെന്നും ശേഷം പൂർണ്ണ ഭൂരിപക്ഷത്തോടെ സർക്കാർ രൂപീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങൾക്ക് പ്രധാനമന്ത്രിയിലുള്ള വിശ്വാസമാണ് ഇത്തരമൊരു ജനവിധിയുടെ കാരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാജസ്ഥാനും 'കൈ'വിട്ടു; മൂന്നിടത്ത് ബിജെപി മുന്നിൽ, തെലങ്കാനയിൽ കോൺഗ്രസിന് ആശ്വാസം
മധ്യപ്രദേശില് ബിജെപി 137 ഇടങ്ങളിലും കോൺഗ്രസ് 91 സീറ്റുകളിലും ലീഡ് ചെയ്യുന്നു. ഇവിടെ കോൺഗ്രസും ബിജെപിയും തമ്മില് ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുമെന്നാണ് മിക്ക എക്സിറ്റ് പോളുകളും പ്രവചിച്ചത്. എന്നാല് അവയെല്ലാം നിഷ്ഫലമാക്കി മധ്യപ്രദേശില് ബിജെപി വീണ്ടും അധികാരത്തില് എത്തുമെന്നാണ് നിലവിലെ വോട്ടെണ്ണല് ട്രെൻഡ് നല്കുന്ന സൂചന. 2018ല് കമല്നാഥിന്റെ നേതൃത്വത്തില് കോണ്ഗ്രസ് സര്ക്കാര് 18 മാസം അധികാരത്തിലിരുന്നതൊഴിച്ചാൽ 20 വർഷമായി ബിജെപിയാണ് മധ്യപ്രദേശിൽ അധികാരത്തിലുള്ളത്.