'ജീവിതം എളുപ്പമല്ല, അത് കഠിനമാണ്', വിവാഹ മോചനത്തിന് മുൻകൈ എടുത്തത് സാനിയ മിർസ

മുസ്ലിം സ്ത്രീക്ക് ഭർത്താവിൽ നിന്ന് വിവാഹമോചനം നേടാനുള്ള ‘ഖുൽഅ്’ വഴിയാണ് സാനിയ വിവാഹമോചനം നേടിയത്

മുൻ പാക് ക്രിക്കറ്റ് താരം ഷുഹൈബ് മാലിക് കഴിഞ്ഞ ദിവസമാണ് നടി സന ജാവേദിനെ വിവാഹം ചെയ്തത്. മുൻ ഭാര്യ സാനിയ മിർസയുമായുള്ള വിവാഹ ബന്ധം തകർച്ചയിലാണെന്ന രീതിയിൽ വാർത്തകൾ പരക്കവേയായിരുന്നു പുതിയ പങ്കാളിയെ പരിചയപെടുത്തി കൊണ്ടുള്ള ഷുഹൈബിന്റെ സോഷ്യൽ മീഡിയ പോസ്റ്റ്.

എന്നാൽ വിവാഹബന്ധം വേർപെടുത്താനുള്ള തീരുമാനം സാനിയ മിർസയുടേതായിരുന്നെന്ന് സാനിയയുടെ പിതാവ് ഇമ്രാൻ മിര്സ പറഞ്ഞു. വാർത്താ ഏജൻസിയായ പിടിഐയോടാണ് ഇമ്രാൻ മിര്സയുടെ പ്രതികരണം. മുസ്ലിം സ്ത്രീക്ക് ഭർത്താവിൽ നിന്ന് വിവാഹമോചനം നേടാനുള്ള ‘ഖുൽഅ്’ വഴിയാണ് സാനിയ വിവാഹമോചനം നേടിയത്.

'ഞാനൊരിക്കലും അനിമൽ ചെയ്യില്ല, ബോളിവുഡും ഹോളിവുഡും വേറെ'; തപ്സി പന്നു

2012 ൽ ഹൈദരാബാദിൽ വെച്ചാണ് ഷുഹൈബ് മാലികും സാനിയ മിർസയും വിവാഹിതരാവുന്നത്. ഇസാൻ എന്ന മകനുണ്ട് ഇരുവർക്കും. 2022 മുതൽ സാനിയയും ഷുഹൈബും അകൽച്ചയിലാണെന്നും വിവാഹ മോചനത്തിന് തയാറെടുക്കുന്നതായും അഭ്യൂഹമുയർന്നിരുന്നു. എന്നാൽ ഇരുവരും വാർത്തകൾ നിഷേധിക്കുകയാണ് ചെയ്തത്. രണ്ടു പേരും തിരക്കുള്ളവരായതിനാൽ ഒരുമിച്ചു ചിലവഴിക്കാൻ സമയം ലഭിക്കുന്നത് കുറവാണെന്നും, ആയതിനാൽ തന്നെ പുറത്തു വരുന്നത് കിംവദന്തികൾ ആണെന്നാണ് വാർത്തകളോട് അന്ന് ഷുഹൈബ് പ്രതികരിച്ചത്.

കഴിഞ്ഞ കൊല്ലം ഓസ്ട്രേലിയൻ ഓപ്പൺ മിക്സിഡ് ഡബിൾസിന് ശേഷമാണ് സാനിയ ടെന്നിസ് കരിയർ അവസാനിപ്പിച്ചത്. ഇതിന് പിന്നാലെ സാനിയയുടെ പല സമൂഹമാധ്യമ പോസ്റ്റുകളും താരങ്ങൾ തമ്മിൽ പ്രശ്നങ്ങളുണ്ടെന്ന് അറിയിക്കുന്നതായിരുന്നു. രണ്ട് ദിവസം മുമ്പ് സാനിയയുടെ ഇൻസ്റ്റാഗ്രാം സ്റ്റോറി വിവാഹമോചനത്തിലേക്ക് താരങ്ങൾ പോകുന്നുവെന്നതിന്റെ സൂചന നൽകിയിരുന്നു.

'വിവാഹവും വിവാഹമോചനവും കഠിനമാണ്, നിങ്ങൾക്ക് ഇഷ്മുള്ളത് തിരഞ്ഞെടുക്കുക, ആശയവിനിമയം ബുദ്ധിമുട്ടാണ്, അത് നടത്താതിരിക്കാൻ കഴിയില്ല, ജീവിതം എളുപ്പമല്ല, അത് കഠിനമാണ്. നമുക്ക് ഇഷ്ടമുള്ളത് തിരഞ്ഞെടുക്കാം' -ഇങ്ങനെയാണ് സാനിയയുടെ സ്റ്റോറിയിൽ പറയുന്നത്.

To advertise here,contact us