കനത്ത സുരക്ഷയിൽ അയോധ്യ; ഓരോരുത്തരെയും നിരീക്ഷിക്കാന് എഐ ക്യാമറകൾ

ആന്റി മൈന് ഡ്രോണുകളുടെ വിന്യാസമാണ് മറ്റൊന്ന്

അയോധ്യ: കനത്ത സുരക്ഷയിലാണ് ശ്രീരാമ ക്ഷേത്രം ഉള്പ്പെടുന്ന അയോധ്യ നഗരം. വിവിധ ദേശീയ സുരക്ഷാ ഏജന്സികള്ക്കാണ് നഗരത്തിന്റെ സമ്പൂര്ണ്ണ നിയന്ത്രണം. 10715 എഐ ക്യാമറകള്, ആന്റി മൈന് ഡ്രോണുകള് തുടങ്ങിയവയാണ് പ്രധാനമായും സുരക്ഷാ ക്രമീകരണത്തിനായി സജ്ജമാക്കിയിട്ടുള്ളത്. സിആർപിഎഫ്, എൻഡിആർഎഫ്, എൻഎസ്ജി, എസ്എസ്എഫ് കമാന്ഡോ സൈന്യത്തെയും വിന്യസിച്ചു. വിവിധതല സുരക്ഷാ ക്രമീകരണമാണ് അയോധ്യയില് ഒരുക്കിയിരിക്കുന്നത്.

നഗരത്തിലെത്തുന്ന ഓരോരുത്തരെയും എഐ ക്യാമറകള് നിരീക്ഷിക്കും. ഓരോ വ്യക്തിയുടെയും മുഖം നിരീക്ഷിക്കാന് എഐ ക്യാമറയ്ക്ക് കഴിയും. ആന്റി മൈന് ഡ്രോണുകളുടെ വിന്യാസമാണ് മറ്റൊന്ന്. ഭൂമിക്കടിയിലെ മൈനുകളും സ്ഫോടക വസ്തുക്കളും കണ്ടെത്താന് ശേഷിയുള്ളതാണിത്. സിആര്പിഎഫിനാണ് ശ്രീകോവില് ഉള്പ്പടെയുള്ള ശ്രീരാമ ക്ഷേത്രത്തിന്റെ സമ്പൂര്ണ്ണ സുരക്ഷാ ചുമതല. റാപ്പിഡ് ആക്ഷന് ഫോഴ്സിനാണ് ലതാ മങ്കേഷ്കര് ചൗക്കിന്റെ സുരക്ഷാ ചുമതല. അടിയന്തര സാഹചര്യം നേരിടാനുള്ള എന്ഡിആര്എഫ് സേനയെയും വിന്യസിച്ചിട്ടുണ്ട്.

അസമില് ബട്ടദ്രവ സത്രം സന്ദര്ശിക്കാനെത്തിയ രാഹുല് ഗാന്ധിയെ തടഞ്ഞു; 'എന്ത് തെറ്റാണ് ഞാന് ചെയ്തത്'

എന്എസ്ജിയുടെ കീഴില് പരിശീലനം നേടിയ 100 എസ്എസ്എഫ് കമാന്ഡോകളാണ് മറ്റൊന്ന്. അയോധ്യയിലെ മഹാ ഋഷി വാത്മീകി രാജ്യാന്തര വിമാനത്താവളത്തില് ബോംബ് വിരുദ്ധ സ്ക്വാഡ് നിരന്തര പരിശോധന നടത്തുന്നുണ്ട്. ഇതുള്പ്പെടെ 13000 സുരക്ഷാ സൈനികരാണ് അയോധ്യയെ നിയന്ത്രിക്കുന്നത്. ഇവര്ക്കൊപ്പം പ്രത്യേക പരിശീലനം ലഭിച്ച നായ്ക്കളും ഉള്പ്പെടും. യൂണിഫോം ധരിക്കാത്ത പൊലീസ് ഉദ്യോഗസ്ഥരുടെ മഫ്തി പരിശോധനയും ശക്തമാണ്. ഇന്റഗ്രേറ്റഡ് ട്രാഫിക് മാനേജ്മെന്റ് സംവിധാനമാണ് മറ്റൊന്ന്. ഗതാഗത നിയന്ത്രണത്തിന്റെ ഭാഗമായി 1500 ക്യാമറകള് സ്ഥാപിച്ചിട്ടുണ്ട്. പ്രധാനമന്ത്രി ഉള്പ്പെടുന്ന വിവിഐപികള് പങ്കെടുക്കുന്ന സാഹചര്യത്തിലാണ് കനത്ത സുരക്ഷാ ക്രമീകരണം.

To advertise here,contact us