ഗ്യാന്വാപി പള്ളിയെക്കുറിച്ച് സംഘപരിവാര് പ്രചരിപ്പിക്കുന്നതെല്ലാം കെട്ടിച്ചമച്ചത്: ഗ്യാന്വാപി ഇമാം

നേരത്തെ മസ്ജിദിന്റെ ചില ഭാഗങ്ങളില് പൂജ നടന്നിരുന്നുവെന്നത് തെറ്റാണ്.

കോഴിക്കോട്: ക്ഷേത്രം പൊളിച്ചാണ് ഗ്യാന്വാപി പള്ളി നിര്മ്മിച്ചതെന്ന് വാദം തെളിയിക്കാന് കഴിഞ്ഞിട്ടില്ലെന്ന് ഗ്യാന്വാപി ഇമാം. ഗ്യാന്വാപി പള്ളി സംബന്ധിച്ച സംഘപരിവാര് പ്രചരിപ്പിക്കുന്നതെല്ലാം കെട്ടിച്ചമച്ചതാണെന്ന് അബ്ദുള് ബാത്വിന് നുഅമാനി പറഞ്ഞു. ഹിന്ദുത്വ വംശീയതക്കെതിരെ ജമാഅത്തെ ഇസ്ലാമി കോഴിക്കോട് സംഘടിപ്പിച്ച സാഹോദര്യ സമ്മേളനത്തില് സംസാരിക്കുകയായിരുന്നു അദ്ദേഹം.

'ആരാധനാലയ നിയമം കോടതി പാലിക്കുമെന്ന് കരുതി. ഞങ്ങള്ക്ക് നിരാശയില്ല. നിയമപോരാട്ടത്തില് വിശ്വാസമുണ്ട്. സമാധാനപരമല്ലാത്ത ഒരു മാര്ഗവും സ്വീകരിക്കരുതെന്ന് വാരാണസിയിലെ ജനങ്ങള് പ്രതിജ്ഞ ചെയ്തിട്ടുണ്ട്. ഗ്യാന്വാപിയിലെ മസ്ജിദ് മുഗള്ചക്രവര്ത്തി അക്ബറിനും മുമ്പ് നിര്മ്മിച്ചതാണ്. ഔറഗസേബിന്റെ കാലത്ത് മൂന്നാംഘട്ട പുനരുദ്ധാരണം മാത്രമാണ് നടന്നത്' ഇമാം പറഞ്ഞു.

'ഇലക്ട്രൽ ബോണ്ട് ഭരണഘടനാ ലംഘനം, റദ്ദാക്കണം'; കേന്ദ്രത്തിന് തിരിച്ചടിയായി സുപ്രീം കോടതി വിധി

നേരത്തെ മസ്ജിദിന്റെ ചില ഭാഗങ്ങളില് പൂജ നടന്നിരുന്നുവെന്നത് തെറ്റാണ്. താന് വാരാണസിയില് ജനിച്ചയാളാണ്. താനോ അവിടെയുള്ള ആരെങ്കിലുമോ അത്തരമൊരു കാര്യം കണ്ടിട്ടില്ലെന്ന് അബ്ദുള് ബാത്വിന് നുഅമാനി പറഞ്ഞു.

പള്ളിക്കെതിരെ നടക്കുന്ന ആക്രമണം മുസ്ലിങ്ങളെ മാത്രമല്ല. രാജ്യത്തെ തന്നെ നശിപ്പിക്കുമെന്ന് ജമാ അത്തെ ഇസ്ലാമി അമീര് സയ്യിദ് സദാത്തുള്ള ഹുസ്സൈനി പറഞ്ഞു. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര് വിദ്വേഷം പ്രചരിപ്പിക്കാനുള്ള മത്സരത്തിലാണ്.

To advertise here,contact us