സച്ചിന് പിന്നാലെ കോഹ്ലിയും ഡീപ്ഫേക്കിന് ഇര; ബെറ്റിങ് ആപ്പിനെതിരെ കേസെടുത്ത് പൊലീസ്

ജനുവരിയിലാണ് ഒരു ഗെയിമിങ് ആപ്പിന്റെ പേരില് സച്ചിന്റെ വ്യാജവീഡിയോ പ്രചരിച്ചത്

മുംബൈ: ഡീപ്ഫേക്കിന് ഇരയായി ഇന്ത്യന് സ്റ്റാര് ബാറ്റര് വിരാട് കോഹ്ലി. ഒരു വാതുവെപ്പ് ആപ്പിനെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലാണ് മുന് ഇന്ത്യന് നായകന്റെ വ്യാജവീഡിയോ പ്രചരിക്കുന്നത്. സംഭവത്തില് ഈ വീഡിയോയുടെ സൈറ്റിനും ഫേസ്ബുക്ക് പേജിനുമെതിരെ മുംബൈ പൊലീസ് കേസെടുത്തു.

क्या ये सच में @anjanaomkashyap मैम और विराट कोहली हैं? या फिर यह AI का कमाल है?अगर यह AI कमाल है तो बेहद खतरनाक है। इतना मिसयूज? अगर रियल है तो कोई बात ही नहीं। किसी को जानकारी हो तो बताएँ।@imVkohli pic.twitter.com/Q5RnDE3UPr

ഇന്ത്യന് ഇതിഹാസം സച്ചിന് ടെണ്ടുല്ക്കറിന് പിന്നാലെയാണ് കോഹ്ലിയും ഡീപ്ഫേക്കിന് ഇരയായത്. ജനുവരിയില് ഒരു ഗെയിമിങ് ആപ്പിന്റെ പേരില് തന്റെ വ്യാജവീഡിയോ പ്രചരിക്കുന്നുണ്ടെന്ന് സച്ചിൻ തന്നെയാണ് സമൂഹമാധ്യമമായ എക്സിലൂടെ അറിയിച്ചത്. വീഡിയോയ്ക്കെതിരെ നടപടി സ്വീകരിക്കണമെന്നും ഇക്കാര്യത്തില് എല്ലാവരും ജാഗ്രത പാലിക്കണമെന്നും സച്ചിന് പറഞ്ഞു.

These videos are fake. It is disturbing to see rampant misuse of technology. Request everyone to report videos, ads & apps like these in large numbers. Social Media platforms need to be alert and responsive to complaints. Swift action from their end is crucial to stopping the… pic.twitter.com/4MwXthxSOM

'ഈ വീഡിയോകള് വ്യാജമാണ്. സാങ്കേതിക വിദ്യ വ്യാപകമായി ദുരുപയോഗപ്പെടുത്തുന്നത് കാണുന്നത് തന്നെ അസ്വസ്ഥനാക്കുന്നു. ഇതുപോലുള്ള വീഡിയോകളും പരസ്യങ്ങളും ആപ്പുകളും വലിയ തോതില് റിപ്പോര്ട്ട് ചെയ്യാന് എല്ലാവരോടും അഭ്യര്ത്ഥിക്കുന്നു. സോഷ്യല് മീഡിയ പ്ലാറ്റ്ഫോമുകള് ജാഗ്രത പാലിക്കുകയും ഇതിനെതിരെ പ്രതികരിക്കുകയും വേണം. ഡീപ്ഫേക്കുകള് അമിതമായി പ്രചരിക്കുന്നത് തടയുന്നതിനായി പെട്ടെന്ന് നടപടികള് സ്വീകരിക്കേണ്ടത് അത്യാവശ്യമാണ്', എന്നായിരുന്നു സച്ചിന് എക്സില് കുറിച്ചത്.

സച്ചിനെയും മകളെയും ചേര്ത്താണ് ഡീപ്ഫേക്ക് വീഡിയോ പ്രചരിക്കുന്നത്. വീഡിയോയില് മറ്റൊരു വ്യക്തിയുടെ ശബ്ദത്തിന്റെ പശ്ചാത്തലത്തിലാണ് സച്ചിനെ കാണിക്കുന്നത്. പണം സമ്പാദിക്കാന് സഹായിക്കുന്ന ഒരു ഗെയിം സച്ചിന്റെ മകള് കളിക്കാറുണ്ടെന്നും ഇതിലൂടെ നേട്ടം ഉണ്ടാകാറുണ്ടെന്നും വീഡിയോയില് പറഞ്ഞിരുന്നത്.

ഡീപ്ഫേക്കിന് ഇരയായി സച്ചിന് ടെണ്ടുല്ക്കറും; അസ്വസ്ഥനാക്കുന്നെന്ന് താരം

സമൂഹമാധ്യമങ്ങളില് ഡീപ്ഫേക്ക് വീഡിയോകള് ഭയാനകരമായ ഭീഷണി സൃഷ്ടിക്കുകയാണ്. സിനിമാതാരങ്ങളായ രശ്മിക മന്ദാന, ഐശ്വര്യ റായി, കത്രീന കൈഫ് എന്നിവരുടെ ഡീപ്ഫേക്ക് വീഡിയോകള് പ്രചരിച്ചതോടെയാണ് വ്യാപകമായി ഇക്കാര്യം ചര്ച്ച ചെയ്യപ്പെട്ടു തുടങ്ങിയത്. കഴിഞ്ഞ നവംബറില് ക്രിക്കറ്റ് താരം സച്ചിന് ടെണ്ടുല്ക്കറുടെ മകള് സാറ ടെണ്ടുല്ക്കറുടെയും ഡീപ് ഫേക്ക് വീഡിയോ ഇറങ്ങിയിരുന്നു.

To advertise here,contact us