ലോക്സഭാ തിരഞ്ഞെടുപ്പ്; മന്കി ബാത്തിന് ഇടവേള

ലോക്സഭാ തിരഞ്ഞെടുപ്പ് പശ്ചാത്തലത്തിലാണ് മന്കി ബാത്തിന് ഇടവേളയെടുക്കുന്നത്

ന്യൂഡല്ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തത്സമയ റേഡിയോ സംപ്രേഷണ പരിപാടി മന്കി ബാത്തിന് ഇടവേള. അടുത്ത മൂന്ന് മാസത്തേക്ക് മന്കി ബാത്ത് നിര്ത്തിവെക്കുകയാണെന്ന് പ്രധാനമന്ത്രി അറിയിച്ചു. 110ാം മത് എപ്പിസോഡിനിടെയാണ് പ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചത്.

ലോക്സഭാ തിരഞ്ഞെടുപ്പ് പശ്ചാത്തലത്തിലാണ് മന്കി ബാത്തിന് ഇടവേളയെടുക്കുന്നത്. 'രാജ്യത്ത് പൊതുതിരഞ്ഞെടുപ്പിന്റെ സമയമാണ്. മാര്ച്ച് മാസത്തില് മാതൃകാ പെരുമാറ്റച്ചട്ടം നടപ്പിലാക്കിയേക്കും. വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പ് കണക്കിലെടുത്ത് അടുത്ത മൂന്ന് മാസത്തേക്ക് മന് കി ബാത്ത് സംപ്രേക്ഷണം ചെയ്യില്ല.' പ്രധാനമന്ത്രി അറിയിച്ചു.

ലോക്സഭാ തിരഞ്ഞെടുപ്പിലെ വിജയപ്രതീക്ഷയും മോദി പങ്കുവെച്ചു. മൂന്ന് മാസത്തിന് ശേഷം കൂടുതല് ഊര്ജത്തോടെ മന് കി ബാത്ത് തുടരുമെന്നായിരുന്നു വാക്കുകള്.

To advertise here,contact us