ജോഡോ യാത്രക്കിടെ മോദി മോദി മുദ്രാവാക്യങ്ങള്;ബിജെപി പ്രവര്ത്തകര്ക്ക് മുത്തംനല്കി രാഹുല് ഗാന്ധി

ബിജെപി പ്രവര്ത്തകര്ക്കരികിലേക്ക് ഇറങ്ങിച്ചെന്ന് മടങ്ങുമ്പോള് ഫൈ്ളയിങ് കിസ് നല്കുകയും ചെയ്തു രാഹുല്.

ഷാജാപൂര്: മധ്യപ്രദേശിലെ ഷാജാപൂരില് ഭാരത് ജോഡോ ന്യായ് യാത്രക്കിടെ മോദിയെ പ്രകീര്ത്തിച്ച് മുദ്രാവാക്യം വിളിച്ച ബിജെപി പ്രവര്ത്തകര്ക്കരികിലേക്ക് ഇറങ്ങിച്ചെന്ന് രാഹുല് ഗാന്ധി. മടങ്ങുമ്പോള് ബിജെപി പ്രവര്ത്തകര്ക്ക് ഫൈ്ളയിങ് കിസ് നല്കുകയും ചെയ്തു രാഹുല്.

ഭാരത് ജോഡോ ന്യായ് യാത്ര പോകുന്ന വഴിയില് ജയ്ശ്രീറാം, മോദി സിന്ദാബാദ് വിളിച്ചെത്തിയ ബിജെപി പ്രവര്ത്തകര്ക്കരികിലേക്ക് ഇറങ്ങിച്ചെന്ന രാഹുല് അവര്ക്ക് ഷെയ്ക്ക് ഹാന്ഡ് കൊടുക്കുകയായിരുന്നു.

വ്യവസായിയായ മുകേഷ് ദൂബെയുടെ നേതൃത്വത്തില് ആണ് ബിജെപി പ്രവര്ത്തകര് മുദ്രാവാക്യം വിളിച്ചെത്തിയത്. സംഘത്തെ കണ്ടയുടന് വാഹനം നിര്ത്തി രാഹുല് ഇറങ്ങുകയായിരുന്നു. ബിജെപി പ്രവര്ത്തകര് ജയ് ശ്രീറാം വിളിച്ചപ്പോള് രാഹുല് അവര്ക്ക് ഹസ്തദാനം നല്കി.

സംസ്ഥാനത്തേക്ക് രാഹുലിനെ തങ്ങള് സ്വാഗതം ചെയ്തെന്നും അദ്ദേഹത്തിന് ഉരുളക്കിഴങ്ങുകള് സമ്മാനമായി നല്കിയെന്നും മുകേഷ് ദൂബെ പിന്നീട് പ്രതികരിച്ചു. ശനിയാഴ്ചയാണ് ഭാരത് ജോഡോ ന്യായ് യാത്ര മധ്യപ്രദേശില് പ്രവേശിച്ചത്. അഞ്ച് ദിവസത്തെ ഇടവേളക്ക് ശേഷം യാത്ര പുനരാരംഭിച്ച് രാജസ്ഥാനില് നിന്ന് മധ്യപ്രദേശിലേക്ക് കടക്കുകയായിരുന്നു.

To advertise here,contact us