ബാരാമതിയിൽ സുപ്രിയ സുലെ മത്സരിക്കും; പ്രഖ്യാപനവുമായി ശരദ് പവാർ

പൂനെയിലെ ഭോർ തഹസിൽ മഹാ വികാസ് അഘാഡി സംഘടിപ്പിച്ച റാലിയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്

ന്യൂഡൽഹി: ബാരാമതി ലോക്സഭാ സീറ്റിലേക്ക് മകൾ സുപ്രിയ സുലെ മത്സരിക്കുമെന്ന് പ്രഖ്യാപിച്ച് എൻസിപി നേതാവ് ശരദ് പവാർ. പൂനെ ജില്ലയിലെ ഭോർ തഹസിൽ മഹാ വികാസ് അഘാഡി സംഘടിപ്പിച്ച റാലിയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഉപമുഖ്യമന്ത്രി അജിത് പവാറിൻ്റെ ഭാര്യ സുനേത്ര പവാറിൻ്റെ ബാരാമതി മണ്ഡലത്തിലെ സ്ഥാനാർത്ഥിത്വത്തെ ചുറ്റിപ്പറ്റിയുള്ള ഊഹാപോഹങ്ങൾക്കിടയിലാണ് പ്രഖ്യാപനം എന്നതും ശ്രദ്ധേയമാണ്.

''തിരഞ്ഞെടുപ്പുകൾ നമ്മുടെ രാജ്യത്തിൻ്റെ ഭാവി തീരുമാനിക്കും. ഇന്ന് പ്രധാനമന്ത്രി മോദി കർഷക ആത്മഹത്യകൾ നടക്കുന്നത് ശ്രദ്ധിക്കുന്നില്ല. പകരം, അദ്ദേഹം തൻ്റെ എല്ലാ ശ്രദ്ധയും കേന്ദ്രീകരിക്കുന്നത് ഗുജറാത്തിൽ മാത്രമാണ്. സർക്കാർ അധികാര ദുർവിനിയോഗം നടത്തി. ഈ തിരഞ്ഞെടുപ്പിൽ എൻസിപിയെ പിന്തുണയ്ക്കാൻ വോട്ടർമാരോട് അഭ്യർത്ഥിക്കുകയാണ്. ബാരാമതിയിൽനിന്ന് നമ്മുടെ സ്ഥാനാർഥിയായി സുപ്രിയ സുലെയെ പ്രഖ്യാപിക്കുന്നു'', ശരദ് പവാർ പറഞ്ഞു.

കോൺഗ്രസ് നേതാക്കൾക്ക് വലുത് കുടുംബം; പാവങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്നത് ബിജെപിയെന്നും അമിത് ഷാ

ബാരാമതിയിൽനിന്ന് കഴിഞ്ഞ മൂന്നു തവണയും എംപിയായി തിരഞ്ഞെടുക്കപ്പെട്ടത് സുപ്രിയ സുലെയാണ്. സംസ്ഥാനത്ത് എൻസിപിക്ക് ശക്തമായ സ്വാധീനമുള്ള മണ്ഡലം കൂടിയാണ് ബാരാമതി.

To advertise here,contact us