മാണ്ഡ്യയിൽ സുമലതയ്ക്ക് സീറ്റില്ല; പകരം മത്സരിക്കുക കുമാരസ്വാമി

മാണ്ഡ്യയിൽ നിന്ന് തന്നെ മത്സരിക്കണമെന്ന നിർബന്ധത്തിലായിരുന്നു സുമലത

ബെംഗളുരു: കർണാടകയിലെ നിർണായകമായ മാണ്ഡ്യ മണ്ഡലത്തിലെ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച് എൻഡിഎ. മാണ്ഡ്യയിലെ സിറ്റിങ് എംപിയായ സുമലതയ്ക്ക് മാണ്ഡ്യയിൽ സീറ്റില്ല. മാണ്ഡ്യയിൽ കർണാടക മുൻ മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി മത്സരിക്കും. മാണ്ഡ്യ ലോക്സഭാ മണ്ഡലം ജനതാദൾ എസ്സിനായി ബിജെപി മാറ്റി വച്ചതാണ്.

എന്നാൽ മാണ്ഡ്യയിൽ നിന്ന് തന്നെ മത്സരിക്കണമെന്ന നിർബന്ധത്തിലായിരുന്നു സുമലത. ടിക്കറ്റ് ലഭിക്കില്ലെന്ന് ഉറപ്പായതോടെ സുമലത തന്റെ അനുയായികളുടെ യോഗം വിളിച്ചു. ഇന്നത്തെ യോഗത്തിന് ശേഷം ഭാവി കാര്യങ്ങളിൽ തീരുമാനമെടുക്കും.

ഇതിനിടെ തനിക്ക് സുമലതയുടെ ആശിർവാദമുണ്ടാകുമെന്ന പ്രതീക്ഷ പങ്കുവച്ച് എച്ച് ഡി കുമാരസ്വാമി രംഗത്തെത്തി. സുമലതയുടെ ഭർത്താവും രാഷ്ട്രീയ പ്രവർത്തകനും നടനുമായ അംബരീഷും സുഹൃത്തക്കളായിരുന്നു. ഒരിക്കലും ശത്രുക്കളായിരുന്നില്ല. അതുകൊണ്ടുതന്നെ അവരെന്നെ ആശിർവദിക്കുമെന്ന് എനിക്കുറപ്പുണ്ടെന്നും മാണ്ഡ്യയിൽ നടന്ന ബിജെപി - ജെഡിഎസ് യോഗത്തിന് ശേഷം അദ്ദേഹം പറഞ്ഞു.

To advertise here,contact us