ആന്ധ്രയില് വൈഎസ്ആര് കോണ്ഗ്രസ് എംഎല്എ പാര്ട്ടി വിട്ടു; കോണ്ഗ്രസില് ചേര്ന്നു

നിയമസഭ തിരഞ്ഞെടുപ്പില് പുതലപ്പാട്ട് മണ്ഡലത്തില് ബാബുവിനെ വീണ്ടും കോണ്ഗ്രസ് സ്ഥാനാര്ത്ഥിയാക്കിയേക്കും.

തിരുപ്പതി: ആന്ധ്രപ്രദേശില് വൈഎസ്ആര്സിപി എംഎല്എ പാര്ട്ടി വിട്ട് കോണ്ഗ്രസില് ചേര്ന്നു. പുതലപ്പാട്ട് മണ്ഡലം എംഎല്എ എംഎസ് ബാബുവാണ് കോണ്ഗ്രസില് ചേര്ന്നത്. സംസ്ഥാന കോണ്ഗ്രസ് അദ്ധ്യക്ഷ വൈഎസ് ശര്മ്മിളയുമായി കടപ്പയില് വെച്ച് നടന്ന ചര്ച്ചക്ക് ശേഷമാണ് ബാബു കോണ്ഗ്രസില് ചേര്ന്നത്.

നിയമസഭ തിരഞ്ഞെടുപ്പില് പുതലപ്പാട്ട് മണ്ഡലത്തില് ബാബുവിനെ വീണ്ടും കോണ്ഗ്രസ് സ്ഥാനാര്ത്ഥിയാക്കിയേക്കും. മുന് എംഎല്എ സുനില് കുമാറിനെ വൈഎസ്ആര്സിപി സ്ഥാനാര്ത്ഥിയാക്കാനാണ് സാധ്യത. മാധ്യമപ്രവര്ത്തകനായ കെ മുരളിമോഹനെ ടിഡിപി പരിഗണിച്ചേക്കും.

To advertise here,contact us