റെവ: മധ്യപ്രദേശിൽ ആറ് വയസ്സുകാരൻ കുഴൽക്കിണറിൽ വീണു. റെവ ജില്ലയിലെ കൃഷിയിടത്തിലാണ് സംഭവം. കളിക്കുന്നതിനിടെ കുഞ്ഞ് തുറന്ന കുഴൽക്കിണറിൽ അബദ്ധത്തിൽ വീഴുകയായിരുന്നു. 70 അടി താഴ്ചയുള്ള കുഴൽക്കിണറിലാണ് കുഞ്ഞുവീണിരിക്കുന്നത്. നാൽപ്പത് അടിയോളം താഴ്ചയിലാണ് കുട്ടി ഇപ്പോഴുള്ളത്. പൊലീസും രക്ഷാ സേനയും സ്ഥലത്തെത്തിയിട്ടുണ്ട്.
കുട്ടിയെ പുറത്തെത്തിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. കുഴൽക്കിണറിന് സമാന്തരമായി മറ്റൊരു കുഴിയെടുത്ത് കുഞ്ഞിനെ സുരക്ഷിതമായി പുറത്തെടുക്കാനുള്ള നടപടികളാണ് തുടരുന്നത്. വാരണസിയിൽ നിന്നുള്ള രക്ഷാപ്രവർത്തകര് സ്ഥലത്തെത്തിയിട്ടുണ്ട്. കുട്ടിയെ ഉടൻ തന്നെ രക്ഷിക്കാൻ കഴിയുമെന്ന് തന്നെയാണ് പ്രതീക്ഷയെന്ന് അഡീഷണൽ സൂപ്രണ്ട് ഓഫ് പൊലീസ് അനിൽ സോങ്കാർ പറഞ്ഞു.
#WATCH | Madhya Pradesh: Rescue of the 6-year-old child who fell in an open borewell, going on in Rewa. (12.04) pic.twitter.com/r4ylstwb5h
ഭാസുരാംഗനെതിരെ പരാതിയുമായി സഹകരണവകുപ്പ്; പരാതി രണ്ട് വർഷത്തിന് ശേഷം, ക്രിമിനൽ ഗൂഢാലോചനയിൽ കേസ്