അമേഠിയിൽ രാഹുൽ തന്നെ? വീടിന്റെ അറ്റകുറ്റപ്പണി തുടങ്ങി, ദൃശ്യങ്ങൾ വൈറൽ

രാഹുൽ തന്നെ അമേഠിയിൽ ജനവിധി തേടുമെന്ന അഭ്യൂഹങ്ങൾ ഇതോടെ ശക്തമായിരിക്കുകയാണ്. ദൃശ്യങ്ങൾ അമേഠിയിലെ കോൺഗ്രസ് പ്രവർത്തകരെ ആവേശത്തിലാഴ്ത്തിയിട്ടുമുണ്ട്.

ഡൽഹി: അമേഠിയിലെയും റായ്ബറേലിയിലെയും കോൺഗ്രസ് സ്ഥാനാർത്ഥികൾ ആര് എന്നതിനെച്ചൊല്ലി അനിശ്ചിതത്വം തുടരുന്നതിനിടെ അമേഠിയിലെ രാഹുൽ ഗാന്ധിയുടെ വീട്ടിൽ അറ്റകുറ്റപ്പണി നടക്കുന്നതിന്റെ ദൃശ്യങ്ങൾ വൈറലായി. രാഹുൽ തന്നെ അമേഠിയിൽ ജനവിധി തേടുമെന്ന അഭ്യൂഹങ്ങൾ ഇതോടെ ശക്തമായിരിക്കുകയാണ്. ദൃശ്യങ്ങൾ അമേഠിയിലെ കോൺഗ്രസ് പ്രവർത്തകരെ ആവേശത്തിലാഴ്ത്തിയിട്ടുമുണ്ട്.

അതേസമയം, ഗൗരിഗഞ്ജിലെ വീട് അറ്റകുറ്റപ്പണി നടത്തുന്നത് സാധാരണ നടപടിക്രമങ്ങളുടെ ഭാഗം മാത്രമാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ദീപക് സിംഗ് പറഞ്ഞു. സ്ഥാനാർത്ഥി നിർണയമാകാത്തതിനാൽ കോൺഗ്രസ് പ്രവർത്തകർ നിശബ്ദപ്രചാരണത്തിലേർപ്പെട്ടിരിക്കുമ്പോൾ സ്മൃതി ഇറാനിയുടെ നേതൃത്വത്തിൽ ബിജെപി പ്രവർത്തകർ ഗ്രാമങ്ങൾ തോറും വൻ പ്രചാരണമാണ് നടത്തുന്നത്. അമേഠിയിലും റായ്ബറേലിയിലും യഥാക്രമം രാഹുലും പ്രിയങ്കയും മത്സരിക്കുമെന്നാണ് കോൺഗ്രസ് പ്രവർത്തകരുടെ പ്രതീക്ഷ.

ഏപ്രിൽ 26ന് നടക്കുന്ന രണ്ടാം ഘട്ട തിരഞ്ഞെടുപ്പിന് ശേഷം മാത്രമേ അമേഠിയിലെയും റായ്ബറേലിയിലെയും സ്ഥാനാർത്ഥി പ്രഖ്യാപനം ഉണ്ടാകൂ എന്നാണ് സൂചന. മെയ് 20ന് അഞ്ചാം ഘട്ടത്തിലാണ് രണ്ട് മണ്ഡലങ്ങളിലും വോട്ടെടുപ്പ്. അതിനിടെ, അമേഠിയില് കോണ്ഗ്രസിന്റെ പാര്ട്ടി ഓഫീസിന് മുന്നില് റോബര്ട്ട് വാദ്രക്കായി പോസ്റ്റര് പതിച്ചു. ഇത്തവണ അമേഠിയിലെ ജനങ്ങള് റോബര്ട്ട് വദ്രയെ ആഗ്രഹിക്കുന്നുവെന്ന പോസ്റ്ററാണ് ഉയര്ത്തിയിരിക്കുന്നത്.

മുസ്ലിമിനെ കണ്ടാല് തല്ലിക്കൊല്ലണമെന്ന് പറയുന്നതിന് തുല്ല്യമല്ലേ മോദിയുടെ നിലപാട്: മുഖ്യമന്ത്രി

To advertise here,contact us