'നിയമനം ചട്ട വിരുദ്ധം'; ഡൽഹി വനിതാ കമ്മീഷനിൽ കൂട്ടപ്പിരിച്ചുവിടൽ

223 ജീവനക്കാരെ ലെഫ്റ്റനൻറ് ഗവർണർ വി കെ സക്സേന പിരിച്ചുവിട്ടു

ഡൽഹി: വനിതാ കമ്മീഷനിൽ കൂട്ടപ്പിരിച്ചുവിടൽ. 223 ജീവനക്കാരെ ലെഫ്റ്റനൻറ് ഗവർണർ വി കെ സക്സേന പിരിച്ചുവിട്ടു. അനുമതിയില്ലാതെയും ചട്ടങ്ങൾക്ക് വിരുദ്ധവുമായാണ് ഡൽഹി വനിതാ കമ്മീഷൻ അധ്യക്ഷ സ്വാതി മലിവാൾ ജീവനക്കാരെ നിയമിച്ചതെന്നാണ് ഗവർണറുടെ ഉത്തരവിൽ പറയുന്നത്. കരാറടിസ്ഥാനത്തിൽ ജീവനക്കാരെ നിയമിക്കാൻ കമ്മീഷന് അധികാരമില്ലെന്നും ഉത്തരവിൽ പറയുന്നു.

To advertise here,contact us