ബംഗാള് ഗവര്ണര്ക്കെതിരെ ലൈംഗികാതിക്രമ ആരോപണം; നിഷേധിച്ച് സി വി ആനന്ദബോസ്

പ്രചാരണം നടത്തുന്നവർ തിരഞ്ഞെടുപ്പ് നേട്ടം ആഗ്രഹിക്കുന്നവരാണെന്ന് സി വി ആനന്ദബോസ്

കൊല്ക്കത്ത: പശ്ചിമ ബംഗാൾ ഗവർണർ സി വി ആനന്ദബോസിനെതിരെ ലൈംഗികാതിക്രമ ആരോപണമെന്ന് തൃണമൂൽ കോൺഗ്രസ്. ബംഗാൾ ഗവർണർ സി വി ആനന്ദബോസിനെതിരെ ഒരു വനിത ലൈംഗിക അതിക്രമ പരാതി നൽകിയെന്നാണ് തൃണമൂൽ കോൺഗ്രസിന്റെ ആരോപണം. രാജ്ഭവനിലെ താൽക്കാലിക ജീവനക്കാരിയാണ് പരാതി നൽകിയിരിക്കുന്നത്. ഹെയർ സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിലാണ് യുവതി പരാതി നൽകിയിരിക്കുന്നത്.

എന്നാൽ ആരോപണം നിഷേധിച്ച് മലയാളിയായ സി വി ആനന്ദബോസ് രംഗത്തെത്തി. തനിക്കെതിരായ പരാതി വസ്തുതാവിരുദ്ധമാണെന്ന് പറഞ്ഞ അദ്ദേഹം സത്യം വിജയിക്കുമെന്ന് പറഞ്ഞു. പ്രചാരണം നടത്തുന്നവർ തിരഞ്ഞെടുപ്പ് നേട്ടം ആഗ്രഹിക്കുന്നവരാണ്. ബംഗാളിലെ അഴിമതിക്കും അക്രമത്തിനുമെതിരായ പോരാട്ടം തടയാൻ അവർക്ക് കഴിയില്ലെന്നും ഗവർണർ പറഞ്ഞു.

To advertise here,contact us