ബംഗാൾ: ബംഗാളിലെ നാഡിയ ജില്ലയിൽ നടന്ന തിരഞ്ഞെടുപ്പ് റാലിക്കിടെ നൃത്തം ചെയ്ത് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും കോൺഗ്രസ് നേതാവും കരിംപ്പൂർ ലോക്സഭ സ്ഥാനാർത്ഥി മഹുവ മൊയ്ത്രയും. മഹുവ മൊയ്ത്ര തന്നെയാണ് റാലിക്കിടയിലെ ഏറ്റവും രസകരമായ നിമിഷം എന്ന തലക്കെട്ടോടെ വീഡിയോ പങ്കുവെച്ചതും. മഹുവ മൊയ്ത്രയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയതായിരുന്നു മുഖ്യമന്ത്രി മമത ബാനർജി. രണ്ട് കോൺഗ്രസ് വനിത നേതാക്കളും ഇവർക്കൊപ്പം നൃത്തം ചെയ്തിരുന്നു.
The most fun clip of the campaign so far pic.twitter.com/lBWDkXUQft
മമത തന്നെ പിന്തുണക്കാൻ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയതിനും തനിക്കൊപ്പം നൃത്തം ചെയ്തതിനും നന്ദിയും മഹുവ എക്സിലൂടെ പങ്കുവെച്ചു. കഴിഞ്ഞ ആഴ്ച്ച മാള്ഡയിൽ നടത്തിയ തിരഞ്ഞെടുപ്പ് റാലിയിൽ ബംഗാളി നാടൻ പാട്ടുകൾക്ക് മമത ബാനർജി നൃത്തം ചെയ്തിരുന്നു.
കേന്ദ്ര സർക്കാരിൻ്റെ പൗരത്വ നിയമ ഭേദഗതി ആളുകളിൽ ഉണ്ടാക്കിയ ബുദ്ധിമുട്ടുകളും ഏകീകൃത സിവിൽ കോഡ് എസ്സി, എസ്ടി, ഒബിസി എന്നിവയുടെ അവകാശങ്ങളെ ദുരുപയോഗം ചെയ്യുന്നതിനെ പറ്റിയും പറഞ്ഞു കൊണ്ട് ബിജെപി സർക്കാരിനെ മമത ബാനർജി റാലിയിൽ സംസാരിക്കവേ വിമർശിച്ചു.
Thank you Didi @MamataOfficial pic.twitter.com/TQHtsj2fdf
കാൽനൂറ്റാണ്ടിനിടെ ആദ്യമായി ഗാന്ധി കുടുംബത്തിൻ്റെ സാന്നിധ്യമില്ലാതെ അമേഠി