വ്യോമസേനയുടെ വാഹനവ്യൂഹത്തിന് നേരെ ഭീകരാക്രമണം; അഞ്ച് സൈനികര്ക്ക് പരിക്ക്

ഒരു സൈനികന്റെ നില ഗുരുതരമാണെന്നും റിപ്പോര്ട്ടുണ്ട്.

ശ്രീനഗര്: ജമ്മു കശ്മീരിലെ പൂഞ്ചില് വ്യോമസേനയുടെ വാഹനവ്യൂഹത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തില് അഞ്ച് സൈനികര്ക്ക് പരിക്കേറ്റതായി റിപ്പോര്ട്ട്. പൂഞ്ച് സുരാന്കോട്ടിലെ സനായ് ഗ്രാമത്തിനടുത്ത് വെച്ച് ഇന്ന് വൈകിട്ടോടെയാണ് ആക്രമണം ഉണ്ടായത്. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. ഒരു സൈനികന്റെ നില ഗുരുതരമാണെന്നും റിപ്പോര്ട്ടുണ്ട്.

വ്യേമസേനയുടെ വാഹനവ്യൂഹത്തിന് നേരെ ഭീകരര് വെടിയുതിര്ക്കുകയായിരുന്നുവെന്നാണ് വിവരം. കൂടുതല് സൈന്യത്തെ മേഖലയില് വിന്യസിച്ചു. സൈന്യം തിരച്ചില് തുടരുകയാണ്. വാഹനങ്ങള് ഷാഹ്സിതാറിലെ വ്യോമതാവളത്തിലേക്ക് മാറ്റി.

To advertise here,contact us