ന്യൂഡൽഹി: അരവിന്ദ് കെജ്രിവാളിന്റെ പിഎ ബിഭവ് കുമാറിനെതിരെയുള്ള ആരോപണം ബിജെപി ഗൂഢാലോചനയെന്ന എഎപി നേതാവും മന്ത്രിയുമായ അതിഷി മർലേനയുടെ ആരോപണത്തിന് മറുപടിയുമായി ഡൽഹി മുൻ വനിത കമ്മീഷൻ ചെയർപേഴ്സനും എംപിയുമായ സ്വാതി മലിവാൾ. പാർട്ടിയിൽ ഇന്നലെ വന്നവർ 20 വർഷമായി പ്രവർത്തിക്കുന്ന തന്നെ ബിജെപി ഏജന്റായി മുദ്രകുത്തി. പാർട്ടി ആദ്യം സമ്മതിച്ച കാര്യം ഇപ്പോൾ മാറ്റിപ്പറയുന്നുവെന്നും മലിവാൾ പറഞ്ഞു. സമൂഹമാധ്യമമായ എക്സ് പ്ലാറ്റ്ഫോമിലൂടെയായിരുന്നു പ്രതികരണം.
पार्टी में कल के आए नेताओं से 20 साल पुरानी कार्यकर्ता को BJP का एजेंट बता दिया। दो दिन पहले पार्टी ने PC में सब सच क़बूल लिया था और आज U-Turnये गुंडा पार्टी को धमका रहा है, मैं अरेस्ट हुआ तो सारे राज़ खोलूँगा। इसलिए ही लखनऊ से लेकर हर जगह शरण में घूम रहा है। आज उसके दबाव में…
ഒരു ഗുണ്ടയെ സംരക്ഷിക്കാൻ തന്റെ സ്വഭാവത്തെ ചോദ്യം ചെയ്യുന്നു. രാജ്യത്തെ മുഴുവൻ സ്ത്രീകൾക്ക് വേണ്ടിയും ഒറ്റയ്ക്ക് പോരാടിയതാണ്, തനിക്ക് വേണ്ടിയും പോരാടുമെന്നും സ്വാതി പറഞ്ഞു. സ്വാതി മലിവാളിൻ്റെ പരാതി ബിജെപി ഗുഢാലോചനയാണെന്നായിരുന്നു മന്ത്രി അതീഷി മര്ലേനയുടെ ആരോപണം.
'ഇന്നലെ പാർട്ടിയിൽ ചേർന്ന നേതാക്കൾ 20 വർഷമായി പ്രവർത്തിക്കുന്ന തന്നെ ബിജെപി ഏജൻ്റായി പ്രഖ്യാപിച്ചു. രണ്ട് ദിവസം മുമ്പ് പത്രസമ്മേളനത്തിൽ പാർട്ടി സത്യം അംഗീകരിച്ചിരുന്നു. ഇന്ന് അത് യു ടേൺ എടുത്തിരിക്കുന്നു. ഈ ഗുണ്ട പാർട്ടിയെ ഭീഷണിപ്പെടുത്തുകയാണ്. എന്നെ അറസ്റ്റ് ചെയ്താൽ ഞാൻ എല്ലാ രഹസ്യങ്ങളും വെളിപ്പെടുത്തുമെന്ന് അയാള് പാർട്ടിയെ ഭീഷണിപ്പെടുത്തുകയാണ്. അതുകൊണ്ടാണ് അവൻ ലഖ്നൗവിലും എല്ലായിടത്തും അഭയം തേടി അലയുന്നത്.
ഇന്ന് അദ്ദേഹത്തിൻ്റെ സമ്മർദ്ദം മൂലം അയാള്ക്ക് സംരക്ഷണം നൽകുകയും എൻ്റെ സ്വഭാവത്തെ പാർട്ടി മുഴുവൻ ചോദ്യം ചെയ്യുകയും ചെയ്തു. കുഴപ്പമില്ല, രാജ്യത്തെ മുഴുവൻ സ്ത്രീകൾക്ക് വേണ്ടി ഞാൻ ഒറ്റയ്ക്ക് പോരാടുകയാണ്. എനിക്ക് വേണ്ടിയും ഞാൻ പോരാടും. കഴിയുന്നത്ര സ്വഭാവഹത്യ നടത്തുക. സമയമാകുമ്പോൾ സത്യം പുറത്തുവരും!', സ്വാതി മലിവാൾ എക്സിൽ കുറിച്ചു.
'രാഹുല് നിങ്ങളെ നിരാശപ്പെടുത്തില്ല'; ഇന്ദിരാ ഗാന്ധിയെ ഓര്മ്മിച്ച് സോണിയയുടെ വൈകാരിക പ്രസംഗം
സംഭവത്തെ തുടർന്ന് ഇന്ന് അരവിന്ദ് കെജ്രിവാളിന്റെ വസതിയിൽ സ്വാതി മലിവാളിനെ എത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. കെജ്രിവാളിന്റെ വസതിയില് വെച്ച് പി എ ബിഭവ് കുമാര് മര്ദ്ദിച്ചെന്നാണ് സ്വാതി മാലിവാളിന്റെ പരാതി. അഡിഷണല് ഡിസിപി അഞ്ജിത ചെപ്ലായയുടെ നേതൃത്വത്തില് നാലംഗ പൊലീസ് സംഘമാണ് കെജ്രിവാളിന്റെ വസതിയില് എത്തിയത്. അഞ്ച് ഫോറന്സിക് വിദ്ഗധരും സംഘത്തിനൊപ്പമുണ്ടായിരുന്നു.