കളിക്കുന്നതിനിടെ വിളക്കുതൂണില് നിന്ന് ഷോക്കേറ്റു; എട്ടു വയസുകാരന് ദാരുണാന്ത്യം

ഇന്നലെ രാത്രിയാണ് അപകടമുണ്ടായത്

മുംബൈ: ഫ്ലാറ്റിലെ കോമ്പൗണ്ടിലുള്ള വിളക്ക് തൂണില് നിന്ന് ഷോക്കേറ്റ് എട്ട് വയസുകാരൻ മരിച്ചു. മൂവാറ്റുപുഴ മേക്കടവിൽ പ്രഭു തോമസ്-ഹേമ ദമ്പതികളുടെ മകൻ ജോസഫ് ആണ് മരിച്ചത്. മുംബൈ വസായിയിലായിരുന്നു സംഭവം. ഇന്നലെ രാത്രിയാണ് അപകടമുണ്ടായത്. ഫ്ലാറ്റ് കോമ്പൗണ്ടിലുള്ള ഉദ്യാനത്തിൽ കുട്ടികൾക്കൊപ്പം കളിക്കുകയായിരുന്നു ജോസഫ്. ഇതിനിടെയാണ് വിളക്ക് തൂണില് നിന്ന് ഷോക്കേറ്റത്.

To advertise here,contact us