മാൻഹോളിലൂടെ വീടിനുള്ളിലേക്ക് വിഷവായു; പുതുച്ചേരിയിൽ മൂന്ന് പേർക്ക് ദാരുണാന്ത്യം

രണ്ടുപേർ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്

പുതുച്ചേരി: മാൻഹോളിലൂടെ വീടിനുള്ളിലേക്ക് കയറിയ വിഷവായു ശ്വസിച്ച് മൂന്ന് പേർക്ക് ദാരുണാന്ത്യം. 15 വയസുള്ള കുട്ടിയും രണ്ട് സ്ത്രീകളുമാണ് മരിച്ചത്. സെന്താമരൈ, മകൾ കാമാക്ഷി, കാമാക്ഷിയുടെ മകൾ പാകിയലക്ഷ്മി എന്നിവരാണ് മരിച്ചത്. റെഡ്ഡിപാളയം മേഖലയിലാണ് അപകടമുണ്ടായത്. വീടിൻ്റെ ശുചിമുറിക്ക് സമീപമുള്ള മലിനജല ടാങ്കിൽ നിന്നാണ് വിഷവാതകമെത്തിയത്.

വിഷ വായു ശ്വസിച്ച് വീട്ടിലെ സ്ത്രീകൾ നിലവിളിച്ചിരുന്നു. ഈ ശബ്ദം കേട്ട് വീട്ടിലേക്ക് ഓടിയെത്തിയ 15 വയസുള്ള കുട്ടിയും വിഷപ്പുക ശ്വസിച്ച് മരിച്ചു. രണ്ടുപേർ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. റെഡ്ഡിപാളയം, പുതുനഗർ മേഖലയിലെ മുഴുവൻ മാൻഹോളുകളും തുറന്നിട്ടുണ്ട്. പ്രദേശത്തെ വീടുകൾ ഒഴിപ്പിച്ചു. കനത്ത ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.

To advertise here,contact us