നീറ്റ്, നെറ്റ് പരീക്ഷാ ക്രമക്കേട്: രാജവ്യാപക പ്രതിഷേധം തുടരുന്നു

കോൺഗ്രസ് അടക്കമുളള പ്രധാന പ്രതിപക്ഷ പാർട്ടികളെല്ലാം പ്രതിഷേധം സംഘടിപ്പിക്കും.

ന്യൂഡൽഹി: നീറ്റ്, നെറ്റ് പരീക്ഷാക്രമക്കേടുകളിൽ രാജവ്യാപക പ്രതിഷേധം തുടരുന്നു. യുവജന-വിദ്യാർത്ഥി സംഘടനകളെല്ലാം ക്രമക്കേടുകളിൽ സ്വരം കടുപ്പിക്കുകയാണ്. പരീക്ഷാ ചോദ്യ പേപ്പർ ചോർച്ചയിൽ സിബിഐ തെളിവ് ശേഖരണം ആരംഭിച്ചിട്ടുണ്ട്.

സംസ്ഥാന കമ്മറ്റികളുടെ നേതൃത്വത്തിൽ കോൺഗ്രസ് രാജ്യവ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കും. പാർട്ടിയുടെ പ്രധാനപ്പെട്ട മുഴുവൻ നേതാക്കളും പ്രതിഷേധത്തിൻ്റെ ഭാഗമാകും. വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്രപ്രധാൻ രാജിവയ്ക്കുക, എൻടിഎ നിരോധിക്കുക അടക്കമുള്ള കാര്യങ്ങൾ ഉയർത്തിയാണ് പ്രതിഷേധം.എന്എസ്യുഐ ജില്ലാ ആസ്ഥാനങ്ങളിലും സർവ്വകലാശാലകളിലും പ്രതിഷേധ മാർച്ച് നടത്തും. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ഇടത് സംഘടനകളും പ്രതിഷേധം ശക്തമാക്കിയിട്ടുണ്ട്. കോടതി മേൽനോട്ടത്തിലുള്ള അന്വേഷണം വേണമെന്ന് സിപിഐഎം ആവശ്യപ്പെട്ടു. നെറ്റ് പരീക്ഷ ചോദ്യ പേപ്പർ ചോർച്ചയിൽ സിബിഐ അന്വേഷണം ആരംഭിച്ചു. പരീക്ഷയുടെ അന്തസ്സിനെ ഹനിച്ചതിന് അജ്ഞാതരായ നിരവധി പേർക്കെതിരെയാണ് സിബിഐ കേസ്.

കെജ്രിവാള് ഇന്ന് ജയില് മോചിതനാകും; സ്വീകരണമൊരുക്കാന് എഎപി

ക്രമക്കേട് ആരോപണം ഉയർന്ന നീറ്റ് പരീക്ഷ റദ്ദാക്കില്ലെന്ന് ഇന്നലെ കേന്ദ്ര വിദ്യഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ പറഞ്ഞിരുന്നു. വിഷയം ഉന്നത തല സമിതി പരിശോധിക്കും. എൻടിഎയുടെ സുതാര്യത ഉറപ്പാക്കാൻ പ്രത്യേക സമിതി രൂപീകരിക്കും.വിദ്യാർത്ഥികളുടെ താല്പര്യം സംരക്ഷിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ഏത് ഉന്നതരായാലും കുറ്റക്കാർക്കെതിരെ കർശന നടപടി ഉണ്ടാകും. ഒറ്റപ്പെട്ട സംഭവത്തിന്റെ പേരിൽ വിദ്യാർത്ഥികളുടെ ഭാവി അപകടത്തിലാക്കരുത്. കള്ളപ്രചാരണവും രാഷ്ട്രീയവും ഒഴിവാക്കണം. നീറ്റ് , നെറ്റ് വിഷയങ്ങൾ വ്യത്യസ്തമാണ്. നെറ്റ് ചോദ്യപേപ്പർ ടെലഗ്രാമിൽ വന്നതായി വിവരം കിട്ടി. ബിഹാർ സർക്കാര് ചില വിവരങ്ങൾ നൽകിയിട്ടുണ്ട്. നെറ്റ് പരീക്ഷ റദ്ദാക്കി. അതിൽ അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

നീറ്റ് ചോദ്യപേപ്പര് ചോര്ച്ചയില് ബിഹാറില് നാല് വിദ്യാര്ത്ഥികള് കൂടി അറസ്റ്റിലായിരുന്നു. നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട് ഗുരുതരമായ വെളിപ്പെടുത്തലാണ് ചോദ്യം ചെയ്യലുകളില് പുറത്ത് വരുന്നത്. ചോദ്യപ്പേപ്പര് ചോര്ന്ന് കിട്ടിയതായി വിദ്യാര്ത്ഥികള് സമ്മതിച്ചു. പരീക്ഷയ്ക്ക് തലേദിവസം ചോദ്യ പേപ്പറുകളും ഉത്തരങ്ങളും ലഭിച്ചു എന്നാണ് വിദ്യാര്ത്ഥികളുടെ മൊഴി. പലര്ക്കും അടുത്ത ബന്ധുക്കള് വഴിയാണ് ചോദ്യ പേപ്പറുകള് ലഭിച്ചത്. മൊത്തം 17 പേരെ നീറ്റ് ക്രമക്കേടുമായി ബന്ധപ്പെട്ട് ബിഹാറില് മാത്രം അറസ്റ്റ് ചെയ്തു.

To advertise here,contact us