യുവാവിനെ ലൈംഗികമായി പീഡിപ്പിച്ചു; പ്രജ്വൽ രേവണ്ണയ്ക്ക് പിന്നാലെ സഹോദരനെതിരെയും കേസ്

പീഡനത്തിനോട് സഹകരിച്ചില്ലെങ്കിൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും തന്നെ രാഷ്ട്രീയമായി വളരാൻ സഹായിക്കാമെന്നും സൂരജ് പറഞ്ഞതായി പരാതിക്കാരൻ പറയുന്നു

ബെംഗളൂരു; ഹാസൻ മുൻ എം പി പ്രജ്വൽ രേവണ്ണയ്ക്ക് പിന്നാലെ ലൈംഗികാതിക്രമക്കേസിൽ കുടുങ്ങി സഹോദരൻ സൂരജ് രേവണ്ണയും. ജെഡിഎസ് നേതാവ് കൂടിയായ സൂരജ് രേവണ്ണയ്ക്കെതിരെ യുവാവിനെ പീഡിപ്പിച്ചെന്ന പരാതിയിലാണ് കേസെടുത്തത്.

ജൂൺ 16നാണ് കേസിനാസ്പദമായ സംഭവം നടന്നത്. സൂരജിന്റെ ഫാം ഹൗസിൽ വെച്ചാണ് പീഡനം നടന്നതെന്ന് പരാതിക്കാരൻ ആരോപിച്ചു. തന്നെ ഫാം ഹൗസിലേക്ക് ക്ഷണിച്ച സൂരജ് പിന്നീട് ബലമായി ചുംബിക്കുകയൂം ലൈംഗികമായി ചൂഷണം ചെയ്യുകയുമായിരുന്നുവെന്ന് പരാതിക്കാരൻ പറഞ്ഞു. പീഡനത്തിനോട് സഹകരിച്ചില്ലെങ്കിൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും തന്നെ രാഷ്ട്രീയമായി വളരാൻ സഹായിക്കാമെന്നും സൂരജ് പറഞ്ഞതായി പരാതിക്കാരൻ പറയുന്നു.

എന്നാൽ ഈ ആരോപണങ്ങളെല്ലാം വ്യാജമാണെന്നാണ് സൂരജ് രേവണ്ണയുടെ പ്രതികരണം. തനിക്കെതിരെ വ്യാജ പീഡനാരോപണങ്ങൾ ഉണ്ടാകുന്നുവെന്ന് കാട്ടി സൂരജ് നേരത്തെത്തന്നെ പോലീസിൽ പരാതി നൽകിയിരുന്നു.

To advertise here,contact us