ബാങ്ക് ജീവനക്കാരൻ ഹാര്ട്ട് അറ്റാക്ക് വന്ന് കസേരയിൽ കുഴഞ്ഞു വീണു; സിസിടിവി ദൃശ്യം പുറത്ത്

40 വയസ്സിന് താഴെയുള്ളവരിലെ ഹൃദയാഘാത മരണങ്ങളുടെ വര്ദ്ധന രാജ്യത്ത് ആശങ്കകള്ക്ക് കാരണമായിട്ടുണ്ട്

ലഖ്നൗ: ജോലി ചെയ്തു കൊണ്ടിരിക്കവെ ഹാര്ട്ട് അറ്റാക്ക് വന്ന് ബാങ്ക് ജീവനക്കാരന് കസേരയില് കുഴഞ്ഞ് വീഴുന്ന സിസിടിവി ദൃശ്യങ്ങള് പുറത്ത്. ഉത്തര്പ്രദേശിലെ മഹോബയിലാണ് രാജേഷ് കുമാര് ഷിന്ഡെ എന്ന എച്ച്ഡിഎഫ്സി ബാങ്കിലെ അഗ്രി ജനറല്മാനേജര് ജോലിക്കിടെ ഹാര്ട്ട് അറ്റാക്ക് മൂലം കസേരയിൽ കുഴഞ്ഞ് വീണത്. മുപ്പത് വയസ്സുകാരനാണ് ഷിൻഡെ.

ലാപ്ടോപ്പില് ജോലി ചെയ്തുകൊണ്ടിരിക്കവെ കസേരയിലേയ്ക്ക് കുഴഞ്ഞുവീണ ഷിന്ഡെ പിന്നീട് മരിച്ചു. ജൂണ് 19ലെ സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. സംഭവം നടന്ന ഉടന് അദ്ദേഹത്തിന്റെ അടുത്തിരുന്ന ആള് വിവരം മറ്റുള്ളവരെ അറിയിക്കുന്നതും തുറസ്സായ സ്ഥലത്തേയ്ക്ക് മാറ്റാന് ശ്രമിക്കുന്നതും ദൃശ്യങ്ങളില് കാണാം. ഇതിന് പിന്നാലെ സഹപ്രവര്ത്തകര് ഷിന്ഡെയുടെ മുഖത്ത് വെള്ളം തളിക്കുക്കുകയും സിപിആര് നല്കുകയും ചെയ്തു. ഷിന്ഡെയുടെ അവസ്ഥ മോശമായതോടെ അദ്ദേഹത്തെ ആശുപത്രിയില് എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാന് സാധിച്ചില്ല.

40 വയസ്സിന് താഴെയുള്ളവരിലെ ഹൃദയാഘാത മരണങ്ങളുടെ വര്ദ്ധന രാജ്യത്ത് ആശങ്കകള്ക്ക് കാരണമായിട്ടുണ്ട്. ഉദാസീനമായ ജീവിതശൈലി, തെറ്റായ ഭക്ഷണക്രമം, മറ്റ് കാരണങ്ങളോടൊപ്പം സമ്മര്ദ്ദം എന്നിവ ഹൃദ്രോഗങ്ങളുടെ ഈ ഭയാനകമായ വര്ദ്ധനവിന് കാരണമായി ഡോക്ടര്മാര് പറയുന്നു.

To advertise here,contact us