ബിഹാറിൽ ഒൻപത് ദിവസത്തിനിടെ തകർന്നത് അഞ്ചാമത്തെ പാലം; വീഡിയോ പങ്കുവെച്ച് തേജസ്വി യാദവ്

പൊളിഞ്ഞു വീണ പാലത്തിന് മേൽ കൂറ്റൻ ടാർപോളിൻ ഷീറ്റുകൾ കൊണ്ട് പൊതിഞ്ഞു വെച്ചതായി വീഡിയോയിൽ കാണാം

പാട്ന: കഴിഞ്ഞ ഒൻപത്ത് ദിവസത്തിനിടെ സംസ്ഥാനത്ത് അഞ്ചാമത്തെ പാലവും തകർന്നു. ബിഹാറിലെ മധുബാനി മേഖലയിൽ നിർമ്മാണത്തിലിരിക്കുന്ന പാലമാണ് വെള്ളിയാഴ്ച തകർന്നത്. 75 മീറ്റർ നീളമുള്ള പാലം മധുബാനി ജില്ലയിലെ ഭേജ പോലീസ് സ്റ്റേഷനിലെ മധേപൂർ ബ്ലോക്കിലാണ് സ്ഥിതി ചെയ്യുന്നത്.

മൂന്ന് കോടി രൂപ ചെലവിൽ നിർമ്മിക്കുന്ന പാലം 2021 മുതൽ നിർമ്മാണത്തിലാണ്. ജലനിരപ്പ് ഉയർന്നതോടെ 25 മീറ്റർ നീളമുള്ള താങ്ങു തൂൺ താഴെയുള്ള നദിയിൽ പതിച്ചു. ബിഹാർ നിയമസഭയിലെ പ്രതിപക്ഷ നേതാവ് തേജസ്വി യാദവ് പാലം തകർന്നതിൻ്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്. പൊളിഞ്ഞു വീണ പാലത്തിന് മേൽ കൂറ്റൻ ടാർപോളിൻ ഷീറ്റുകൾ കൊണ്ട് പൊതിഞ്ഞു വെച്ചതായി വീഡിയോയിൽ കാണാം.

𝟗 दिन के अंदर बिहार में यह 𝟓वाँ पुल गिरा है।मधुबनी-सुपौल के बीच भूतही नदी पर वर्षों से निर्माणाधीन पुल गिरा। क्या आपको पता लगा? नहीं तो, क्यों? बूझो तो जाने? #Bihar #Bridge pic.twitter.com/IirnmOzRSo

'നെറ്റ്' പരീക്ഷയിൽ അടിമുടി മാറ്റം; പുതിയ തീയതികൾ പ്രഖ്യാപിച്ചു

വ്യാഴാഴ്ച കിഷൻഗഞ്ച് ജില്ലയിൽ ഒരു പാലം തകർന്നു വീണിരുന്നു. ഇതിനു പുറകെ ജൂൺ 23ന് കിഴക്കൻ ചമ്പാരൻ ജില്ലയിൽ നിർമാണത്തിലിരുന്ന ചെറിയ പാലവും ജൂൺ 22 ന് സിവാനിൽ ഗണ്ഡക് കനാലിന് മുകളിൽ നിർമ്മിച്ച പാലം തകർന്നു. ജൂൺ 19 ന് അരാരിയയിൽ നിർമ്മാണത്തിലിരിക്കുന്ന പാലത്തിൻ്റെ ഒരു ഭാഗം തകർന്നു നിലം പതിച്ചിരുന്നു. കോടികൾ മുടക്കി ബക്ര നദിക്കു കുറുകെ നിർമിച്ച കോൺക്രീറ്റ് പാലം നിമിഷങ്ങൾക്കകമാണ് തകർന്നത്.

ഇതിനിടെ ബിഹാറിൽ പാലം തകരുന്നത് തുടർക്കഥയായതോടെ വിഷയത്തിൽ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്ത് വന്നിട്ടുണ്ട്.

To advertise here,contact us