രാഹുൽ ഗാന്ധി വീണ്ടും മണിപ്പൂരിലേക്ക്; കലാപബാധിത പ്രദേശങ്ങൾ സന്ദർശിക്കും

ജൂലൈ എട്ടിന് മണിപ്പൂരിലെത്തുന്ന രാഹുൽ ഗാന്ധി കലാപബാധിത പ്രദേശങ്ങളിൽ സന്ദർശനം നടത്തും

ന്യൂഡൽഹി: പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി മണിപ്പൂരിലേക്ക്. ജൂലൈ എട്ടിന് മണിപ്പൂരിലെത്തുന്ന രാഹുൽ ഗാന്ധി കലാപബാധിത പ്രദേശങ്ങളിൽ സന്ദർശനം നടത്തും. സംസ്ഥാനത്തിലെ കോൺഗ്രസ് നേതാക്കളുമായി ചർച്ചകളും നടത്തും.

പ്രതിപക്ഷ നേതാവായ ശേഷം ഇതാദ്യമായാണ് രാഹുൽ മണിപ്പൂർ സന്ദർശിക്കുന്നത്. ലോക്സഭയിലെ ആദ്യ പ്രസംഗത്തിൽ മണിപ്പൂർ വിഷയം ഉന്നയിച്ച് കനത്ത ആക്രമണമാണ് രാഹുൽ ബിജെപിക്കുനേരെ അഴിച്ചുവിട്ടത്. നേരത്തെയും മണിപ്പൂർ സന്ദർശിച്ച രാഹുൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും ബിജെപിയും കലാപത്തെ കണ്ടില്ലെന്ന് നടിക്കുകയാണെന്ന് വിമർശിച്ചിരുന്നു.

കഴിഞ്ഞ ദിവസം രാഹുൽ ഗാന്ധി, 121 പേർ മരിച്ച ഹാഥ്റസ് ദുരന്തപ്രദേശവും സന്ദർശിച്ചിരുന്നു. ദുരന്തത്തിൽ മരിച്ചവരുടെയും പരിക്കേറ്റവരുടെയും കുടുംബങ്ങളെ സന്ദർശിച്ച രാഹുൽ എല്ലാ സഹായങ്ങളും ഉറപ്പുനൽകിയിരുന്നു. രാഹുലിന്റെ സന്ദർശനത്തെ വളരെ പ്രതീക്ഷയോടെയാണ് നാട്ടുകാരും നോക്കിക്കണ്ടത്. അദ്ദേഹം തങ്ങളെ സഹായിക്കുമെന്ന് ഉറപ്പാണെന്ന് ദുരന്തബാധിതരുടെ കുടുംബാംഗങ്ങൾ പ്രതീക്ഷ പ്രകടിപ്പിച്ചിരുന്നു.

To advertise here,contact us