കുൽഗാം ഏറ്റമുട്ടൽ; രണ്ട് സൈനികർക്ക് വീരമൃത്യു, നാല് ഭീകരരെ വധിച്ചു

ഇനിയും നാല് ഭീകരർ പ്രദേശത്ത് ഒളിച്ചിരിക്കുന്നതായാണ് കരുതുന്നത്

ശ്രീനഗർ: ജമ്മു കശ്മീരിലെ കുൽഗാമിൽ ഭീകരരുമായുണ്ടായ എറ്റുമുട്ടലിൽ രണ്ട് സൈനികർക്ക് വീരമൃത്യു. തിരിച്ചടിച്ച സൈന്യം നാല് ഭീകരരെ വധിച്ചു. ഇനിയും നാല് ഭീകരർ പ്രദേശത്ത് ഒളിച്ചിരിക്കുന്നതായാണ് കരുതുന്നത്.

കുൽഗാമിലെ മോഡെർഗം, ഫ്രിസൽ പ്രദേശങ്ങളിലാണ് ഏറ്റുമുട്ടൽ ഉണ്ടായത്. രണ്ടിടങ്ങളിൽ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന ഇന്റലിജൻസ് വിവരത്തെത്തുടർന്ന് പ്രദേശത്ത് സൈന്യം നടത്തിയ തിരച്ചിലിനിടെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. മോഡെർഗം പ്രദേശത്തു കനത്ത ഏറ്റുമുട്ടലാണുണ്ടായത്. ഏറ്റുമുട്ടലിനിടെ വെടിയേറ്റ സൈനികൻ ചികിത്സയിലിരിക്കെയാണ് മരിച്ചത്.

ഫ്രിസൽ മേഖലയിൽ ഡ്രോൺ ഉപയോഗിച്ച് നടന്ന പരിശോധനയിൽ നാല് ഭീകരരുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഇവിടെയും ഒരു സൈനികൻ ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ചു. ഇനിയും രണ്ട് ഭീകരർ ഇവിടെ ഒളിച്ചിരിക്കുന്നതായാണ് വിവരം.

To advertise here,contact us