അരുണാചല് വ്ളോഗർ രുപ്ചി താകു വീടിൻ്റെ നാലാം നിലയിൽ നിന്ന് വീണ് മരിച്ചു

കാഴ്ചാ പരിമിതിയുള്ള രുപ്ചി താകു അബദ്ധത്തിൽ ബാൽക്കണിയിൽ നിന്ന് വീണതാകാമെന്നാണ് പ്രാഥമിക റിപ്പോർട്ട്

1 min read|12 Jul 2024, 12:41 pm

ഇറ്റാനഗർ: ഡിജിറ്റൽ ലോകത്ത് 'പൂക്കുമോൻ' എന്ന് അറിയപ്പെടുന്ന അരുണാചല് വ്ലോഗർ രുപ്ചി താകു(26) വീടിൻ്റെ നാലാം നിലയിൽ നിന്ന് വീണ് മരിച്ചു. വ്യാഴാഴ്ച വൈകുന്നേരമായിരുന്നു സംഭവം. താകുവിനെ ആർകെ മിഷൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണത്തിന് കീഴടങ്ങിയതായി ക്യാപിറ്റൽ സൂപ്രണ്ട് ഓഫ് പൊലീസ് രോഹിത് രാജ്ബീർ സിംഗ് പറഞ്ഞു. സെക്ഷൻ 196 ബിഎൻഎസ്എസ് പ്രകാരം അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ടെന്നും സമഗ്രമായ അന്വേഷണം നടത്താൻ സബ് ഇൻസ്പെക്ടർ ഇനിയാ ടാറ്റോയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കാഴ്ചാ പരിമിതിയുള്ള രുപ്ചി താകു അബദ്ധത്തിൽ ബാൽക്കണിയിൽ നിന്ന് വീണതാകാമെന്നാണ് പ്രാഥമിക റിപ്പോർട്ട്. 'പൂക്കുമോൻ' എന്നുപേരുള്ള യൂട്യൂബ് ചാനലിലെ ആകർഷകമായ കണ്ടന്റുകളാല് രുപ്ചി നിരവധിപ്പേരുടെ ഇഷ്ട വ്ലോഗര് ആയിരുന്നു.

To advertise here,contact us