വഖഫ് ഭേദഗതി ബില് സൂക്ഷ്മ പരിശോധന; പാര്ലമെന്ററി സമിതി അംഗങ്ങളെ തീരുമാനിച്ചു

ലോക്സഭയില് നിന്ന് 21 പേരും രാജ്യസഭയില് നിന്ന് 10 പേരും സമിതിയിലുണ്ട്.

ന്യൂഡല്ഹി: വഖഫ് നിയമ ഭേദഗതി ബില് ബില് സംയുക്ത പാര്ലമെന്ററികാര്യ സമിതിക്ക് വിട്ടതിന് പിന്നാലെ പാര്ലമെന്ററി സമിതി രൂപീകരിച്ചു. ലോക്സഭയില് നിന്ന് 21 പേരും രാജ്യസഭയില് നിന്ന് 10 പേരും സമിതിയിലുണ്ട്. ലോക്സഭയില് നിന്നുള്ള അംഗങ്ങളെയും രാജ്യസഭയില് നിന്നുള്ള അംഗങ്ങളെയും പ്രഖ്യാപിച്ച് സമിതി രൂപീകരിക്കുകയായിരുന്നു.

ഗൗരവ് ഗൊഗോയ്, ഇമ്രാന് മസൂദ്, കൃഷ്ണ ദേവരായുലു, മുഹമ്മദ് ജാവേദ്, കല്യാണ് ബാനര്ജി, ജഗദംബിക പാല്, നിഷികാന്ത് ദുബെ, തേജസ്വി സൂര്യ, ദിലീപ് സൈകിയ, എ രാജ, ദിലേശ്വര് കമൈത്, അരവിന്ദ് സാവന്ത്, നരേഷ് മസ്കെ, അരുണ് ഭാരതി, അസദുദ്ദീന് ഉവൈസി എന്നിവരാണ് ജെപിസിയിലേക്ക് നിയമിതരായ ലോക്സഭാംഗങ്ങള്. അപരാജിത സാരംഗി, സഞ്ജയ് ജയ്സ്വാള്, അഭിജിത് ഗംഗോപാധ്യായ, ഡികെ അരുണ, മുഹമ്മദ് ജാവേദ്, മൗലാന മൊഹിബുള്ള നദ്വി, ലവു ശ്രീകൃഷ്ണ ദേവരായലു, സുരേഷ് ഗോപിനാഥ് എന്നിവരാണ് മറ്റ് അംഗങ്ങള്.

ബ്രിജ് ലാല്, ഡോ. മേധാ വിശ്രം കുല്ക്കര്ണി, ഗുലാം അലി, ഡോ. രാധാ മോഹന് ദാസ് അഗര്വാള്, സയ്യിദ് നസീര് ഹുസൈന്, മുഹമ്മദ് നദീം ഉല് ഹഖ്, വി വിജയസായി റെഡ്ഡി, എം. മുഹമ്മദ് അബ്ദുള്ള, സഞ്ജയ് സിംഗ്, ഡോ ധര്മ്മസ്ഥല വീരേന്ദ്ര ഹെഗ്ഗഡെ എന്നിവരാണ് ജെപിസിയില് അംഗങ്ങളാകുന്ന രാജ്യസഭയില് നിന്നുള്ള പത്ത് എംപിമാര്.

വ്യാഴാഴ്ച ലോക്സഭയില് അവതരിപ്പിച്ച വഖഫ് ഭേദഗതി ബില് ശക്തമായ വാദപ്രതിവാദങ്ങള്ക്ക് ശേഷം ജെപിസിക്ക് വിടുകയായിരുന്നു. 1995ലെ നിലവിലുള്ള വഖഫ് നിയമത്തില് ആവശ്യമായ പരിഷ്കാരങ്ങള് കൊണ്ടുവരാനാണ് നിര്ദിഷ്ട ഭേദഗതികള് ലക്ഷ്യമിടുന്നതെന്ന് സര്ക്കാര് സഭയില് തറപ്പിച്ചുപറഞ്ഞു. അതേസമയം ബില് മുസ്ലീങ്ങളെ ലക്ഷ്യമിടുന്നതാണെന്നും ഭരണഘടനയ്ക്കെതിരായ ആക്രമണമാണെന്നും പ്രതിപക്ഷം വാദിച്ചു.

To advertise here,contact us