'സ്വാതന്ത്ര്യത്തിൻ്റെ ചായ'; ജയിൽ മോചിതനായ ശേഷം ഭാര്യയ്ക്കൊപ്പമുളള ഫോട്ടോ പങ്കുവെച്ച് സിസോദിയ

ദില്ലി മദ്യനയ അഴിമതികേസില് ജയിലില് കഴിഞ്ഞിരുന്ന സിസോദിയക്ക് സുപ്രിംകോടതി ഇന്നലെയാണ് ജാമ്യം അനുവദിച്ചത്.

ന്യൂഡല്ഹി: തിഹാർ ജയിലിൽ നിന്ന് മോചിതനായ ശേഷം ഭാര്യയ്ക്കൊപ്പമുളള ഫോട്ടോ പങ്കുവെച്ച് ആം ആദ്മി പാര്ട്ടി നേതാവും ഡല്ഹി മുന് ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദിയ. പതിനേഴ് മാസങ്ങൾക്ക് ശേഷമുളള സ്വാതന്ത്ര്യത്തിൻ്റെ ആദ്യ പ്രഭാത ചായ എന്ന് മനീഷ് സിസോദിയ എക്സിൽ കുറിച്ചു. ജീവിക്കാനുള്ള അവകാശത്തിൻ്റെ ഉറപ്പ് എന്ന നിലയിൽ ഇന്ത്യക്കാരായ നമുക്കെല്ലാവർക്കും ഭരണഘടന നൽകിയ സ്വാതന്ത്ര്യം. തുറസ്സായ അന്തരീക്ഷത്തിൽ ശ്വസിക്കാൻ ദൈവം നമുക്ക് നൽകിയ സ്വാതന്ത്ര്യമെന്നും അദ്ധേഹം കൂട്ടിച്ചേർത്തു.

आज़ादी की सुबह की पहली चाय….. 17 महीने बाद!वह आज़ादी जो संविधान ने हम सब भारतीयों को जीने के अधिकार की गारंटी के रूप में दी है।वह आज़ादी जो ईश्वर ने हमें सबके साथ खुली हवा में साँस लेने के लिए दी है। pic.twitter.com/rPxmlI0SWF

ദില്ലി മദ്യനയ അഴിമതികേസില് ജയിലില് കഴിഞ്ഞിരുന്ന സിസോദിയക്ക് സുപ്രിംകോടതി ഇന്നലെയാണ് ജാമ്യം അനുവദിച്ചത്. 2023 ഫെബ്രുവരി 23 മുതല് ജയിലിലാണ് മനീഷ് സിസോദിയ. സിബിഐ, ഇ ഡി കേസുകളിലാണ് ജാമ്യം ലഭിച്ചത്.വിചാരണ നടപടിക്രമങ്ങള് വൈകുന്ന സാഹചര്യത്തിലാണ് ജാമ്യം.

പ്രധാനമന്ത്രി ആവാസ് യോജന പദ്ധതി; നിർമ്മിക്കുന്ന വീടുകൾക്ക് മുന്നിൽ കേന്ദ്ര പരസ്യം നിർബന്ധം

അഡീഷണല് സോളിസിറ്ററിന്റെ വാദങ്ങളില് പരസ്പര വൈരുദ്ധ്യമെന്നും സുപ്രീംകോടതി ചൂണ്ടികാട്ടി. ജൂലൈ മൂന്നിന് നല്കിയ കുറ്റപത്രത്തിന് മുന്പ് വിചാരണ ആരംഭിക്കുന്നതെങ്ങനെയാണ്. അനിശ്ചിത കാലത്തേക്ക് മനീഷ് സിസോദിയയെ ജയിലില് അടയ്ക്കേണ്ട കാര്യമില്ലെന്നും സുപ്രീംകോടതി പറഞ്ഞു. മനീഷ് സിസോദിയ തെളിവ് നശിപ്പിക്കാന് സാധ്യയുണ്ടെന്ന വാദം സുപ്രിംകോടതി തള്ളി.ഡൽഹി മദ്യനയം രൂപീകരിച്ചതിൽ ക്രമക്കേടുണ്ടെന്നും ഡൽഹിയിലെ മദ്യവിൽപന ചില ഗ്രൂപ്പുകൾക്ക് മാത്രം ലഭ്യമാകുന്ന തരത്തിൽ രൂപവത്കരിച്ചത് സിസോദിയയാണെന്നുമാണ് കേസ്.

To advertise here,contact us