രണ്ട് വയസുകാരി മകളെയും കൂട്ടി സൊമാറ്റോ ഡെലിവറി; 'സിംഗിള് ഫാദറി'ന് കയ്യടിച്ച് സോഷ്യൽ മീഡിയ

സൊമാറ്റോ തന്നെ തങ്ങളുടെ ഡെലിവറി ഏജന്റിനെ കുറിച്ച് എഴുതിയ കുറിപ്പിന് മറുപടി കുറിപ്പെഴുതി

ന്യൂഡൽഹി: ഡൽഹിയിലെ ഖാൻ മാർക്കറ്റിലെ സ്റ്റാർബക്സിൽ ഓർഡർ എടുക്കാനെത്തിയ ഒരു സൊമാറ്റോ ഡെലിവറി ഏജന്റിനെ കുറിച്ച് സ്റ്റോർ മാനേജർ ദേവേന്ദ്ര മെഹ്ത പങ്കുവച്ച കുറിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ച ചെയ്യപ്പെടുന്നത്. തന്റെ കുടുംബത്തിന് വേണ്ടി ജോലി ചെയ്യുന്നതിനൊപ്പം ഒറ്റയ്ക്കായ മകളെയും കൂട്ടി ജോലിക്കിറങ്ങിയ പിതാവിനെ കുറിച്ചായിരുന്നു ആ കുറിപ്പ്. ദേവേന്ദ്ര മെഹ്ത ലിങ്ക്ഡ്ഇന്നിലെഴുതിയ കുറിപ്പ് മറ്റ് സമൂഹ മാധ്യമങ്ങളിലും പങ്കുവയ്ക്കപ്പെട്ടു. പിന്നാലെ സൊമാറ്റോ തന്നെ തങ്ങളുടെ ഡെലവറി ഏജന്റിനെ കുറിച്ച് എഴുതിയ കുറിപ്പിന് മറുപടി കുറിപ്പെഴുതി.

'ഇന്ന്, ഒരു സൊമാറ്റോ ഡെലിവറി ബോയ് ഒരു ഓർഡർ എടുക്കാൻ ദില്ലിയിലെ ഞങ്ങളുടെ സ്റ്റോറായ സ്റ്റാർബക്സ് ഖാൻ മാർക്കറ്റിൽ എത്തി. തന്റെ രണ്ട് വയസ്സുള്ള ചെറിയ മകളെയും കൊണ്ടാണ് അയാൾ ജോലി ചെയ്യുന്നത്. വീട്ടിൽ നിന്ന് ജോലിക്കിറങ്ങുമ്പോൾ വീട്ടിൽ ഒറ്റയ്ക്കാവുന്ന കുട്ടിയെ സംരക്ഷിക്കാനാണ് സിംഗിൾ ഫാദറിന്റെ ഈ പ്രയത്നം.' ഏത് കഠിന സാഹചര്യത്തിലും ജീവിക്കാൻ പ്രേരിപ്പിക്കുന്ന ചിത്രം, ദേവേന്ദ്ര മെഹ്ത എഴുതി.

'ഈ ഹൃദയസ്പർശിയായ കഥ പങ്കിട്ടതിന് വളരെ നന്ദി. അവന്റെ പ്രവര്ത്തിയില് ഞങ്ങൾ ആഴത്തിൽ പ്രചോദിതരാണ്. സോനുവിന്റെ പ്രതിബദ്ധത തങ്ങളുടെ ടീമിന്റെ സ്പിരിറ്റിന്റെ ഉദാഹരണമാ'ണെന്നും സൊമാറ്റോ മറുപടി നൽകി. നിരവധി പേര് സോനുവിനെയും അദ്ദേഹത്തിന്റെ രണ്ട് വയസ്സുകാരി മകളെയും അഭിനന്ദിക്കാനും എത്തി.

പരിഹാരമില്ല; പരാതികൾ കഴുത്തിൽ കെട്ടിതൂക്കി കളക്ടറേറ്റിലേക്ക് ഇഴഞ്ഞെത്തി വയോധികന്റെ വേറിട്ട പ്രതിഷേധം

To advertise here,contact us