മുംബൈ: വിനായക ഛതുര്ത്ഥിയോടനുബന്ധിച്ച് ഗണപതി പ്രതിമയ്ക്ക് കോടികളുടെ വില വരുന്ന കിരീടം നല്കി അനന്ത് അംബാനി. 15 കോടി രൂപ വില വരുന്ന 20 കിലോയുടെ കിരീടമാണ് അനന്ത് അംബാനിയും റിലയന്സ് ഫൗണ്ടേഷനും ചേര്ന്ന് ഗണപതി പ്രതിമയായ ലാല്ബൗഗ്ച രാജയുടെ അനാവരണത്തോടനുബന്ധിച്ച് നല്കിയത്.
അശ്ലീലരംഗം അഭിനയിച്ചുകാണിക്കാൻ ആവശ്യപ്പെട്ടു, അയാളെ തള്ളിയിട്ട് ഓടി; ദുരനുഭവം വിവരിച്ച് ശിൽപ ഷിൻഡേ
കഴിഞ്ഞ ദിവസം ലാല്ബൗഗ്ച രാജയുടെ ആദ്യത്തെ ചിത്രം പുറത്ത് വിട്ടിരുന്നു. മെറൂണ് നിറമുള്ള വസ്ത്രവും നിരവധി ആഭരണങ്ങളും അണിയിച്ച രീതിയിലായിരുന്നു വിഗ്രഹം ഉണ്ടായത്. എന്നാല് മാസങ്ങള് കൊണ്ട് നിര്മിച്ച കിരീടമാണ് വിഗ്രഹത്തെ ശ്രദ്ധേയമാക്കുന്നത്.
लालबागचा राजाचे, प्रसिद्धी माध्यमांसाठी फोटो सेशन गुरुवार दिनांक 5 सप्टेंबर 2024 रोजी संध्याकाळी ठिक 7 वाजता करण्यात आले आहे. त्या वेळेची क्षणचित्रे.#lalbaugcharaja Exclusive live on YouTube :https://t.co/XAHhCLjBM6 pic.twitter.com/fg07hI096z
15 വര്ഷത്തോളം അനന്ത് അംബാനിക്ക് ലാല്ബൗഗ്ച രാജ കമ്മിറ്റിയുമായുള്ള ബന്ധമാണ് ഇത്തരമൊരു സമ്മാനം നല്കുന്നതിന് കാരണമെന്ന് റിപ്പോര്ട്ടുകള് സൂചിപ്പിക്കുന്നു. നിരവധി സംരഭങ്ങളിലൂടെ അനന്ത് അംബാനി സഹായിക്കുന്നുണ്ട്. അനന്ത് അംബാനിയെ ലാല്ബൗഗ്ച രാജ കമ്മിറ്റിയുടെ എക്സിക്യൂട്ടീവ് അഡൈ്വസറായി നിയമിച്ചിട്ടുണ്ട്.