ഹൈദരാബാദ്: ഗണേശ് ചതുര്ഥി ഘോഷയാത്രയ്ക്കൊരുങ്ങി ഹൈദരാബാദ്. സെപ്റ്റംബര് 17നാണ് ഘോഷയാത്ര നടക്കുന്നത്. ആഘോഷങ്ങള് നടക്കുന്നതിനാല് പ്രദേശത്തെ മുസ്ലിം പള്ളികള് വെള്ളത്തുണി കൊണ്ട് മറച്ചിട്ടുണ്ട്.
Ahead of Ganesh immersion in Hyderabad, mosque covered with cloth pic.twitter.com/Cv2M2dIeBF
വർഗീയ സംഘർഷങ്ങൾ ഉണ്ടാകാതിരിക്കാനാണ് പള്ളികൾ മൂടുന്നത് എന്ന് സമൂഹമാധ്യമങ്ങളിൽ വാദം നിലനിൽക്കെ ആഘോഷമായി നടക്കുന്ന ഗണേശ് ചതുർഥിക്കിടെ പള്ളിയിലേക്ക് ചളിയോ മറ്റും കയറാതിരിക്കാൻ പള്ളി കമ്മിറ്റിയുടെ നിർദേശ പ്രകാരമാണ് തുണി കൊണ്ട് മറച്ചുവെക്കുന്നത് എന്ന എതിർവാദങ്ങളും സജീവമാണ്.
നിറങ്ങൾ വിതറിയുള്ള ആഘോഷപരിപാടികളുൾപ്പെടെ നടക്കുന്ന പശ്ചാത്തലത്തിൽ പള്ളികളെ സംരക്ഷിക്കുന്നതിനായാണ് പലപ്പോഴും ഇത്തരം സംവിധാനങ്ങൾ ഉപയോഗിക്കാറുള്ളത്.