ഫ്ലാ​ഗ് ഓഫിന് മുന്‍പ് വന്ദേഭാരത് ട്രെയിന് നേരെ കല്ലേറ്; അഞ്ച് പേർ അറസ്റ്റിൽ

രാവിലെ വിശാഖപ്പട്ടണത്ത് നിന്ന് മടങ്ങിവരുന്നതിനിടെ ബഗ്ബഹാര റെയില്‍വേ സ്റ്റേഷന് സമീപത്തുവെച്ചാണ് പുതിയ വന്ദേഭാരത് ട്രെയിനിന് നേരെ കല്ലേറുണ്ടായത്

റായ്പൂര്‍: ഫ്ലാ​ഗ് ഓഫിന് മുന്‍പ് ട്രയല്‍ റണ്‍ നടത്തുകയായിരുന്ന വന്ദേഭാരത് ട്രെയിന് നേരെ കല്ലെറിഞ്ഞ അഞ്ച് പേര് അറസ്റ്റില്‍. ബാഗ്‌ബഹാര സ്വദേശികളായ ശിവ് കുമാര്‍ ബാഗല്‍, ദേവേന്ദ്ര കുമാര്‍, ജീത്തു പാണ്ഡേ, സോന്‍വാനി, അര്‍ജുന്‍ യാദവ് എന്നിവരാണ് അറസ്റ്റിലായത്. വെള്ളിയാഴ്ച ഛത്തീസ്ഗഡില്‍വെച്ചായിരുന്നു സംഭവം.

രാവിലെ വിശാഖപ്പട്ടണത്ത് നിന്ന് മടങ്ങിവരുന്നതിനിടെ ബഗ്ബഹാര റെയില്‍വേ സ്റ്റേഷന് സമീപത്തുവെച്ചാണ് വന്ദേ ഭാരത് ട്രെയിന് നേരെ കല്ലേറുണ്ടായത്. ട്രെയിനിലെ സി2,സി4,സി9 കോച്ചുകളിലെ ജനലുകള്‍ തകര്‍ന്നു. കല്ലേറിൽ ആർക്കും പരിക്കില്ലെന്നാണ് വിവരം.

കേസിൽ പ്രതിക്കള്‍ക്കെതിരെ റെയില്‍വേ നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരം പൊലീസ് കേസെടുത്തു. തിങ്കളാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്യാനിരിക്കെയാണ് ട്രെയിനിന് നേരെ കല്ലേറുണ്ടായത്.

To advertise here,contact us