ഷാങ്ഹായി സഹകരണ ഉച്ചകോടി; എസ് ജയശങ്കർ പാകിസ്താനിലേക്ക്

യോഗത്തിൽ പങ്കെടുക്കാനായി സെപ്റ്റംബർ 30 ന് പാകിസ്ഥാന്റെ ക്ഷണം ലഭിച്ചതായി വിദേശകാര്യമന്ത്രാലയം അറിയിച്ചു

ന്യൂഡൽഹി: വിദേശകാര്യമന്ത്രി എസ് ജയശങ്കർ പാകിസ്താനിലേക്ക്. ഷാങ്ഹായി സഹകരണ ഉച്ചകോടി(എസ്‌സിഒ)യിൽ പങ്കെടുക്കാനായി ഈ മാസം 15,16 തീയതികളിലാണ് യാത്ര. ഇസ്ലാമാബാദിലാണ് യോഗം നടക്കുന്നത്. യോഗത്തിൽ പങ്കെടുക്കാനായി സെപ്റ്റംബർ 30 ന് പാകിസ്താന്റെ ക്ഷണം ലഭിച്ചതായി വിദേശകാര്യമന്ത്രാലയം അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയേയും യോഗത്തിലേക്ക് ക്ഷണിച്ചിരുന്നു.

10 വർഷങ്ങൾക്ക് ശേഷമാണ് ഒരു ഇന്ത്യൻ വിദേശകാര്യ മന്ത്രി പാകിസ്ഥാൻ സന്ദർശിക്കുന്നത്. ഐക്യരാഷ്ട്രസഭയുടെ ജനറൽ അസംബ്ലിയിൽ അതിർത്തി കടന്നുള്ള പാകിസ്താന്‍റെ ഭീകരതയെക്കുറിച്ച് സംസാരിച്ച് ഏതാണ്ട് ഒരു മാസത്തിന് ശേഷമാണ് ജയശങ്കറിൻ്റെ സന്ദർശനമെന്നതും ശ്രദ്ധേയമാണ്.

റഷ്യ, ചൈന, കിർഗിസ് റിപ്പബ്ലിക്, കസാക്കിസ്ഥാൻ, താജിക്കിസ്ഥാൻ, ഉസ്ബെക്കിസ്ഥാൻ എന്നീ രാജ്യങ്ങളുടെ പ്രസിഡൻ്റുമാർ 2001-ൽ ഷാങ്ഹായിൽ നടന്ന ഉച്ചകോടിയിലാണ് എസ്‌സിഒ സ്ഥാപിച്ചത്. ഇന്ത്യയും പാകിസ്താനും സ്ഥിരാംഗങ്ങളായത് 2017-ലാണ്.

Story Highlights: External affairs minister S Jaishankar to visit Pakistan for SCO meeting

To advertise here,contact us