പാമ്പ് കടിച്ചു; പിന്നാലെ കടിച്ച പാമ്പിനെ കഴുത്തിലിട്ട് ആശുപത്രിയിലെത്തി യുവാവ്

പ്രകാശ് മണ്ഡൽ എന്ന യുവാവിനാണ് അണലി വിഭാ​ഗത്തിൽ പെട്ട വിഷം കൂടിയ ചേനത്തണ്ടന്റെ കടിയേറ്റത്

പട്ന: ബിഹാറിൽ ചേനത്തണ്ടൻ പാമ്പിന്റെ കടിയേറ്റതിന് പിന്നാലെ കടിയേറ്റ പാമ്പിനേയും കൊണ്ട് ആശുപത്രിയിലെത്തി യുവാവ്. ഭ​ഗൽപൂരിലാണ് സംഭവം. പ്രകാശ് മണ്ഡൽ എന്ന യുവാവിനാണ് അണലി വിഭാ​ഗത്തിൽ പെട്ട വിഷം കൂടിയ ചേനത്തണ്ടന്റെ കടിയേറ്റത്.

എന്നാൽ പാമ്പിനെ വിട്ട് ആശുപത്രിയിലെത്തുന്നതിന് പകരം കടിച്ച പാമ്പിനെ കഴുത്തിലിട്ടായിരുന്നു യുവാവ് ചികിത്സക്കെത്തിയത്. ഇതിന്റെ ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. പാമ്പിനെ കണ്ടതോടെ ആശുപത്രിയിലെത്തിയ ജീവനക്കാരും രോ​ഗികളും പരിഭ്രാന്തരായി. പ്രകാശിന്റെ കൈപിടിച്ച് നടത്തുന്ന ആളെയും ദൃശ്യങ്ങളിൽ കാണാം. ആളൊഴിഞ്ഞ സ്ഥലത്ത് എത്തിയതിന് പിന്നാലെ പ്രകാശ് പാമ്പിനെ പിടിച്ച് നിലത്തു കിടക്കുന്നതും ദൃശ്യങ്ങളിൽ കാണാം.

ई बिहार है भैया यहां उड़ती चिड़ियाँ को हल्दी लगाया जाता है फिर ई साँप का क्या मजाल की काट कर भाग जाये …वीडियो भागलपुर का है साँप ने काटा तो शख़्स ने साँप का नरेटी चांप कर अपने साथ अस्पताल ले आया #Bihar pic.twitter.com/fogo6QqOwZ

കയ്യിൽ നിന്നും വിടാതെ പിടിച്ച പാമ്പിനെ കണ്ടതോടെ ഡോക്ടർമാരും ആശങ്കയിലായി. പാമ്പിനെ പിടിച്ചിരിക്കുന്ന പ്രകാശിനെ ചികിത്സിക്കുക സാധ്യമല്ലെന്ന് ഡോക്ടർമാർ വ്യക്തമാക്കിയതോടെയാണ് ഇയാൾ പാമ്പിനെ വിട്ടത്. പ്രാകാശ് ചികിത്സയില്‍ തുടരുകയാണ്.

അണലിവർ​ഗത്തിൽ പെട്ട ഒരു വിഷപ്പാമ്പാണ് ചേനത്തണ്ടൻ (Russell's Viper). ഇത് പൊതുവെ അണലി എന്ന പേരിൽ തന്നെ അറിയപ്പെടാറുണ്ട്. ഇന്ത്യൻ, തായ്വാൻ തുടങ്ങിയ രാജ്യങ്ങളിലാണ് ഇവയെ കൂടുതലായും കണ്ടുവരുന്നത്.

Content Highlight: Russell's viper bites man, Man walks to hospital with the same bitten snake

To advertise here,contact us