VIDEO: ജോലി പോയതിൽ മനോവിഷമം; കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കാൻ ശ്രമിച്ച യുവാവ് രക്ഷപ്പെട്ടത് അത്ഭുതകരമായി

കെട്ടിടത്തിൽനിന്ന് താഴേക്ക് ചാടിയെങ്കിലും 12-ാം നിലയിലെ ബാൽക്കണിയിൽ യുവാവ് തങ്ങിനിൽക്കുകയായിരുന്നു

നോയിഡ: ജോലി നഷ്ടപ്പെട്ടതിനെ തുടർന്നുണ്ടായ മനോവിഷമത്തിൽ കെട്ടിടത്തിൽ നിന്ന് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് രക്ഷപ്പെട്ടത് അത്ഭുതകരമായി. നോയിഡയിലെ സൂപ്പർടെക് കേപ്ടൗൺ ഹൗസിംഗ് സൊസൈറ്റിയിൽ തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. കെട്ടിടത്തിൽനിന്ന് താഴേക്ക് ചാടിയെങ്കിലും 12-ാം നിലയിലെ ബാൽക്കണിയിൽ യുവാവ് തങ്ങിനിൽക്കുകയായിരുന്നു.

തുടർന്ന് ആളുകളെത്തി യുവാവിനെ രക്ഷിക്കുന്ന ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ വൈറലാണ്. യുവാവ് ചാടിയതോടെ ബാൽക്കണിയിൽ തങ്ങി നിൽക്കുകയായിരുന്നു. ഇതുകണ്ട താമസക്കാർ ഉടൻ ഓടിയെത്തി യുവാവിനെ രക്ഷിക്കുകയായിരുന്നു. ഇയാൾക്ക് ജോലി നഷ്‌ടപ്പെട്ടതിനെ തുടർന്ന് മാനസിക പിരിമുറുക്കം ഉണ്ടായിരുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് നടപടികളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

नोएडा के सुपरटेक केप टाउन में युवक ने किया आत्महत्या का प्रयास, Video @noidapolice #Noida #Suicide #NoidaPolice pic.twitter.com/4yrUpxDh42

Content Highlights: Noida Man Attempts to die After Losing Job and Rescued By Residents While Hanging From 12th-Floor Balcony

To advertise here,contact us