ജോദ്പൂരിൽ 50-കാരിയെ കാണാതായി; രണ്ട് ദിവസത്തിന് ശേഷം കണ്ടെത്തിയത് ആറ് കഷണങ്ങളാക്കിയ നിലയിൽ

മുഹമ്മദിന്റെ ഭാര്യയുടെ മൊഴി പ്രകാരം കുഴിച്ചിട്ട നിലയിൽ ആറ് കഷ്ങ്ങളായാണ് മൃതദേഹം കണ്ടെത്തിയത്

ജോദ്പൂർ: രാജസ്ഥാനിലെ ജോദ്പൂരിൽ കാണാതായ 50-കാരിയെ രണ്ട് ദിവസത്തിന് ശേഷം കണ്ടെത്തിയത് കഷണങ്ങളാക്കിയ നിലയില്‍. ആറ് കഷ്ണങ്ങളാക്കിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ജോദ്പൂരിൽ ബ്യൂട്ടി പാർലർ നടത്തുന്ന അനിത ചൗധരിയാണ് കൊല്ലപ്പെട്ടത്.

മൊബൈൽ ലൊക്കേഷൻ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ അയൽവാസിയും സുഹൃത്തുമായ മുഹമ്മദ് എന്നയാളാണ് കൃത്യം ചെയ്തതെന്ന് കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. ഒളിവിൽ പോയ മുഹമ്മദിനായി പൊലീസ് തിരച്ചിൽ തുടരുകയാണ്.

മുഹമ്മദിന്റെ ഭാര്യയുടെ മൊഴി പ്രകാരം, കുഴിച്ചിട്ട നിലയിലാണ് മൃതദേഹഭാഗങ്ങള്‍ കണ്ടെത്തിയത്. ഒക്‌ടോബർ 27ന് ബ്യൂട്ടി പാർലറിൽ നിന്നും മടങ്ങിയ അനിത ചൗധരിയെ കാണാതാകുകയായിരുന്നു. ഇവരെ കാണാനില്ലെന്ന പരാതിയുമായി ഭർത്താവ് മൻമോഹൻ ചൗധരി പൊലീസിനെ സമീപിച്ചിരുന്നു. തുടർന്നുള്ള അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ ചുരുളഴിയുന്നത്.

Also Read:

Ernakulam
ഇരുമ്പനത്തെ വാഹനാപകട കാരണം കാറിന്റെ അമിതവേഗത; സിസി ടിവി ദൃശ്യങ്ങള്‍ പുറത്ത്

Content Highlights: Woman, 50, Goes Missing For 2 Days, Body Found Into 6 Pieces

To advertise here,contact us