ഇന്ത്യ, ചൈന പിന്മാറ്റ നടപടികൾ പൂർത്തിയാക്കി: അതിർത്തിയിൽ പെട്രോളിങ് ആരംഭിച്ച് ഇരു സേനാ വിഭാഗങ്ങളും

മേഖലയിൽ മുഖാമുഖം വരാതെയാണ് ഇരു സേന വിഭാഗങ്ങളുടെയും പെട്രോളിങ്

ന്യൂഡൽഹി: ഇന്ത്യ, ചൈന പിന്മാറ്റ നടപടികൾ പൂർത്തിയാക്കി. കിഴക്കൻ ലഡാക്കിലെ ഡെപ്‌സാങ്‌, ഡെംചോക്‌ മേഖലകളിൽ അടക്കമാണ് ഇന്ത്യയുടെയും ചൈനയുടെയും സൈനിക പിൻമാറ്റ നടപടികള്‍ പൂർത്തിയായത്. ഇരു സേനകളും അതിർത്തിയിൽ പെട്രോളിങ് ആരംഭിച്ചിട്ടുണ്ട്. സൈനിക പിന്മാറ്റത്തിനൊപ്പം ഈ മേഖലയിൽ നടത്തിയ താത്കാലിക നിർമാണങ്ങളും പൊളിച്ചുമാറ്റിയിട്ടുണ്ട്. പ്രതിരോധ സാമഗ്രികളും സൈനിക വാഹനങ്ങളും ബേസ് ക്യാംപുകളിലേക്കു തിരികെക്കൊണ്ടുപോയി. മേഖലയിൽ മുഖാമുഖം വരാതെയാണ് ഇരു സേന വിഭാഗങ്ങളുടെയും പട്രോളിങ്.

നിയന്ത്രണ രേഖയിൽനിന്ന്‌ പിൻവാങ്ങുന്നതിൽ ധാരണയായതായി കഴിഞ്ഞ ആഴ്‌ചയാണ്‌ ഇന്ത്യ പ്രഖ്യാപിച്ചത്‌. പട്രോളിങ്‌ 2020 ഏപ്രിലിന്‌ മുൻപുള്ള നിലയിലാണ് പുനഃരാരംഭിച്ചത്. 2020 ജൂണിൽ ഗാൽവാൻ സംഘർഷത്തെ തുടർന്നാണ്‌ നിയന്ത്രണ രേഖയിൽ ഇരു രാജ്യങ്ങളും സൈനിക സാന്നിധ്യം വർധിപ്പിച്ചത്‌. വ്യാഴാഴ്ച ദീപാവലി ദിനത്തിൽ ഇരുപക്ഷത്തെയും സൈനികർ മധുരപലഹാരങ്ങൾ കൈമാറുമെന്നാണു പ്രതീക്ഷയെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

Also Read:

Kerala
ശോഭാ സുരേന്ദ്രന്റെ പ്രസംഗത്തിന് ശേഷം ആളുകള്‍ ഇറങ്ങിപ്പോയതല്ല; വിശദീകരണവുമായി സി കൃഷ്ണകുമാര്‍

അതേസമയം സേനകളുടെ പിന്മാറ്റം സംബന്ധിച്ച വ്യക്തതയ്ക്കായി ആളില്ലാ വിമാനങ്ങൾ ഉപയോഗിച്ചും നേരിട്ടും സൈന്യം പരിശോധന നടത്തും. താത്ക്കാലിക നിർമിതികൾ നീക്കം ചെയ്യുന്നതും പിന്മാറ്റത്തിന്റെ ഭാഗമാണ്. ഇന്ത്യ-ചൈന അതിർത്തി പ്രദേശങ്ങളിൽ സൈനിക വിന്യാസം കുറയ്ക്കുന്നതിനുള്ള 3 ഘട്ട പ്രക്രിയയുടെ ആദ്യപടിയാണിത്.

Also Read:

International
'ഇനിയും ആക്രമിച്ചാൽ, ഒന്നുപോലും ബാക്കിവെക്കാതെ തകർക്കും'; ഇറാന് മുന്നറിയിപ്പുമായി ഇസ്രയേൽ

സംഘർഷാവസ്ഥ കുറയ്ക്കൽ, സൈനികരെ പിൻവലിക്കൽ തുടങ്ങിയവയാണ് മറ്റ് ഘട്ടങ്ങൾ. കഴിഞ്ഞ ദിവസം റഷ്യയിൽ നടന്ന ബ്രിക്സ് ഉച്ചകോടിയ്ക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങും കൂടിക്കാഴ്ച നടത്തിയിരുന്നു. ഇന്ത്യയും ചൈനയും തമ്മിലുള്ള ആശയവിനിമയവും സഹകരണവും മെച്ചപ്പെടുത്തേണ്ടത് ഇരു രാജ്യങ്ങളുടെയും ആവശ്യമാണെന്ന് ഷി ചിൻപിങ് പറഞ്ഞിരുന്നു.

Content Highlight: India, China wrap up LAC disengagement in eastern Ladakh; Patrolling on

To advertise here,contact us