ദീപാവലി ആഘോഷങ്ങൾക്കായി 'ഒണിയൻ ബോംബു'മായി സ്‌കൂട്ടർ യാത്ര; റോഡിലെ കുഴിയിൽ വീണ് സ്‌ഫോടനം, ഒരു മരണം

ആന്ധ്രപ്രദേശിലെ എലൂരു ജില്ലയിൽ ഉച്ചയ്ക്ക് 12.17-ഓടെയായിരുന്നു സംഭവം

ഹൈദരാബാദ്: ദീപാവലി ആഘോഷങ്ങൾക്കായി വാങ്ങിയ പടക്കം പൊട്ടി ഒരുമരണം. ആറുപേർക്ക് പരിക്കേറ്റു. ഇവരിൽ രണ്ടുപേരുടെ നില ഗുരുതരമാണ്. ആന്ധ്രപ്രദേശിലെ എലൂരു ജില്ലയിൽ ഉച്ചയ്ക്ക് 12.17-ഓടെയായിരുന്നു സംഭവം. സുധാകർ എന്നയാളാണ് മരിച്ചത്. ദീപാവലി ആഘോഷങ്ങൾക്ക് വേണ്ടി പ്രത്യേകമായി നിർമിച്ച ഒണിയൻ ബോംബ് എന്ന പടക്കവുമായി സ്‌കൂട്ടറിൽ പോവുകയായിരുന്നു സുധാകറും മറ്റൊരാളും.

സ്‌കൂട്ടർ റോഡിലെ കുഴിയിൽ വീണതോടെ ബാഗിൽ സൂക്ഷിച്ചിരുന്ന പടക്കം താഴെവീണ് പൊട്ടിത്തെറിക്കുകയായിരുന്നു. സ്‌ഫോടനത്തിൽ സുധാകറിന്റെ ശരീരം ചിന്നിച്ചിതറിയെന്നാണ് വിവരം. ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച്, ബൈക്ക് ഒരു കുഴിയിൽ വീഴുകയും ബോംബുകൾ പൊട്ടിത്തെറിക്കുകയുമായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

Diwali crackers exploded in Eluru of AP when the bike hits a pothole - be careful guys #dwiali #deepavali pic.twitter.com/oOHv2YQnid

content highlights: ‘Onion bombs’ laden two-wheeler explodes in Andhra Pradesh and rider dies

To advertise here,contact us