സർക്കാരിനെ അസ്ഥിരപ്പെടുത്താൻ ശ്രമം നടക്കുന്നു; തീവ്രവാദികളെ കൊല്ലാതെ പിടികൂടണമെന്നും ഫറൂഖ് അബ്ദുള്ള

സുരക്ഷാ വീഴ്ചകളിൽ ആശങ്ക അറിയിച്ച ഫറൂഖ് ഭീകരാക്രമണങ്ങളിൽ അന്വേഷണവും ആവശ്യപ്പെട്ടു

ജമ്മു: ജമ്മു കശ്മീരിൽ തുടരെയുണ്ടാകുന്ന ഭീകരാക്രമണങ്ങളിൽ സംശയം പ്രകടിപ്പിച്ച് നാഷണൽ കോൺഫറൻസ് അധ്യക്ഷൻ ഫറൂഖ് അബ്ദുള്ള. മകനും മുഖ്യമന്ത്രിയുമായ ഒമർ അബ്ദുള്ളയുടെ സർക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള ശ്രമമാണോ നടക്കുന്നതെന്ന് സംശയമുണ്ടെന്നാണ് ഫറൂഖ് അബ്ദുള്ള പറഞ്ഞത്. സുരക്ഷാ വീഴ്ചകളിൽ ആശങ്ക അറിയിച്ച ഫറൂഖ് ഭീകരാക്രമണങ്ങളിൽ അന്വേഷണവും ആവശ്യപ്പെട്ടു.

'സർക്കാർ അധികാരത്തിൽ വന്നതിന് പിന്നാലെ ഇത്തരം കാര്യങ്ങളാണ് സംഭവിക്കുന്നത്. ഇത് സർക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള ശ്രമമാണ്. തീവ്രവാദികളെ കൊലപ്പെടുത്തകയല്ല മറിച്ച് ജീവനോടെ പിടികൂടുകയാണ് വേണ്ടത്. എന്നാൽ മാത്രമേ സംഭവത്തിന് പിന്നിലെ ​ഗൂഢാലോചനകളെ കുറിച്ച് വ്യക്തത വരൂ.'- ഫറൂഖ് അബ്ദുള്ള പറഞ്ഞു. ഒമർ അബ്ദുള്ള സർക്കാരിനെ അസ്ഥിരപ്പെടുത്താൻ ഏതെങ്കിലും ഏജൻസി പ്രവർത്തിക്കുന്നുണ്ടോ എന്നത് സംബന്ധിച്ച് അന്വേഷണം നടത്തണമെന്നും അദ്ദേഹം വ്യക്തമാക്കി.

Also Read:

Kerala
സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴ; എട്ട് ജില്ലകളിൽ യെല്ലോ അലേർട്ട്

അതേസമയം പരാമർശത്തിന് പിന്നാലെ ഫറൂഖ് അബ്ദുള്ളയ്ക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി ദേശീയ വക്താവ് സുധാൻശു ത്രിവേദി രം​ഗത്തെത്തി. അത്തരത്തിൽ സർക്കാരിനെ അസ്ഥിരപ്പെടുത്താൻ ശ്രമങ്ങൾ നടക്കുന്നുവെന്ന റിപ്പോർട്ടുകൾ ലഭിച്ചിട്ടുണ്ടെങ്കിൽ ഫറൂഖ് അബ്ദുള്ള അത് വ്യക്തമാക്കണം. അധികാരത്തിൽ വരാൻ ആരുടെ സഹായമാണോ ഫറൂഖ് അബ്ദുള്ള ചോദിച്ചത് അതേ ആളുകൾ തന്നെയായിരിക്കും അക്രമണങ്ങൾക്ക് പിന്നിലെന്നും സുധാൻശു ത്രിവേദി പ്രതികരിച്ചു.

Content Highlight: Farooq Abdullah says terrorist's should not be killed; Says certain groups trying to destabilize govt

To advertise here,contact us